Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സീബിൽ മയക്കുമരുന്ന് വേട്ട; മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ

text_fields
bookmark_border
5000 ത്തിധികം ക്രിസ്റ്റൽ മെത്ത്, 7,000 ത്തിലധികം നിരോധിത ലഹരി ഗുളികകൾ എന്നിവ കണ്ടെടുത്തു
സീബിൽ മയക്കുമരുന്ന് വേട്ട; മൂന്ന് ഏഷ്യൻ പൗരന്മാർ പിടിയിൽ
cancel

മസ്‌കത്ത്: സീബ് വിലായത്തിൽ വൻതോതിൽ നിരോധിത ലഹരി ഗുളികകളും വിവിധ മയക്കുമരുന്നുകളുമായി മൂന്ന് ഏഷ്യൻ പൗരന്മാരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്‌കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡിന് കീഴിലുള്ള മയക്കുമരുന്ന് വിരുദ്ധ വിഭാഗമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക റെയ്ഡ് നടത്തി പ്രതികളെ പിടികൂടിയത്. പ്രതികളിൽ നിന്ന് 5000 ത്തിധികം ക്രിസ്റ്റൽ മെത്ത്, കഞ്ചാവ്, ഹാഷിഷ് എന്നിവക്കുപുറമെ 7,000 ത്തിലധികം നിരോധിത ലഹരി ഗുളികകളും കണ്ടെടുത്തു. പിടിച്ചെടുത്ത മയക്കുമരുന്നുകൾ രാജ്യത്ത് വിതരണം ചെയ്യുന്നതിനും സ്വന്തം ഉപയോഗത്തിനുമായി പ്രതികൾ സൂക്ഷിച്ചതാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Drug bust in Seeb; Three Asian nationals arrested
Next Story