ബീച്ചിൽ അപകടത്തിൽപെട്ടയാളെ രക്ഷിച്ചു
text_fieldsസിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ നേതൃത്വത്തിൽ നടന്ന രക്ഷാപ്രവർത്തനം
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ ബീച്ചിൽ അപകടത്തിൽപെട്ടയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു. കഴിഞ്ഞദിവസം ബൗഷർ വിലായത്തിലെ ശാത്തി അൽ ഖുറത്തിലായിരുന്നു സംഭവം. ബീച്ചിൽ മുങ്ങിത്താഴുകയായിരുന്ന ഇയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്മെന്റിലെ വാട്ടർ റെസ്ക്യൂ ടീമുകൾ എത്തി അടിയന്തര സഹായം നൽകി. പിന്നീട് ആവശ്യമായ ചികിത്സക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബീച്ചിൽ ഇറങ്ങുന്നവർ മുൻകരുതലുകൾ എടുക്കണമെന്ന് അധികൃതർ നിർദേശിക്കാറുണ്ട്. എന്നാൽ, ഇതു പലപ്പോഴും പാലിക്കാത്തതാണ് വലിയ അപകടത്തിലേക്ക് നയിക്കാറ്.

