Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാല തുറമുഖത്തിന്...

സലാല തുറമുഖത്തിന് നേരെയും ഡ്രോൺ ആക്രമണം; പ്രവർത്തനങ്ങൾ നിർത്തിവെച്ചു

text_fields
bookmark_border
Salalah Port
cancel

മസ്കത്ത്: ഒമാനിലെ സലാല തുറമുഖത്തിന് നേരെയും ഡ്രോൺ ആക്രമണം. ചില ഡ്രോണുകൾ സലാല തുറമുഖത്തെ ഇന്ധന സംഭരണ ടാങ്കുകളിൽ പതിച്ചതായി അധികൃതർ സ്ഥിരീകരിച്ചു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ആളപായമോ ഇല്ല. മറ്റ് ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഒമാൻ പ്രതിരോധ സേന തടഞ്ഞു.

സലാല തുറമുഖത്തിന് സമീപമുള്ള പ്രദേശങ്ങളെ ലക്ഷ്യമിട്ടെത്തിയ നിരവധി ഡ്രോണുകൾ ഒമാൻ വെടിവെച്ചിട്ടതായി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് ഒമാൻ ടിവി റിപ്പോർട്ട് ചെയ്തു.

സ്ഥിതിഗതികൾ അധികൃതർ സൂക്ഷ്മമായി വിലയിരുത്തി വരികയാണെന്നും സുരക്ഷാ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.

സലാല തുറമുഖത്തെ എല്ലാ ടെർമിനൽ പ്രവർത്തനങ്ങളും തൽക്കാലത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രവർത്തനങ്ങൾ നിർത്തിവെച്ചതായി സലാല പോർട്ട് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drone attackSalalah portMiddle East Conflict
News Summary - Drone Attack on Salalah Port; Operations Suspended
Next Story