Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖസബ് ആകാശപരിധിയിൽ ഡ്രോൺ ആക്രമണം തകർത്തു
text_fieldsbookmark_border
മസ്‌കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബിലെ ആകാശപരിധിയിൽ പ്രവേശിച്ച ഒരു ഡ്രോൺ ഒമാൻ സുരക്ഷാ സേന തകർത്തു വീഴ്ത്തി. സംഭവത്തിൽ ആളപായമോ വസ്തുനാശമോ ഉണ്ടായിട്ടില്ലെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട സേനകൾ തങ്ങളുടെ മേഖലകളിൽ തുടർച്ചയായി പരിശ്രമിക്കുന്നുണ്ടെന്നും ഒമാൻ സുരക്ഷിതവും സമാധാനപരവുമായ രാജ്യമായി നിലനിര്‍ത്താൻ എല്ലാ നടപടികളും സ്വീകരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. ബുധനാഴ്ച സലാല തുറമുഖത്തിന് നേരെയും ദുകം തുറമുഖത്തിനു നേരെയും ഡ്രോൺ ആക്രമണം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

