അൽ ഖാബൂറ വാദിയിൽ വാഹനാഭ്യാസ പ്രകടനം; നിരവധി പേർ അറസ്റ്റിൽ
text_fieldsഅൽ ഖാബൂറ വാദിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം
നടത്തുന്നവർ. വിഡിയോ ദൃശ്യത്തിൽനിന്ന്
മസ്കത്ത്: വടക്കൻബാത്തിന ഗവർണറേറ്റിലെ അൽ ഖാബൂറ വാദിയിൽ വാഹനങ്ങളിൽ അഭ്യാസപ്രകടനം നടത്തിയവരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ്ചെയ്തു. വെള്ളമൊഴുകുന്ന വാദിയിൽ വാഹനങ്ങൾ അപകടകരമായി ഓടിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. വാഹനമോടിച്ചവരുടെയും മറ്റു യാത്രക്കാരുടെയും ജീവന് അപകടകരമാംവിധം ഡ്രൈവ് ചെയ്തെന്ന കുറ്റം ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ്.
പ്രതികൾക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു. മഴ പെയ്യുന്ന സന്ദർഭങ്ങളിലോ വെള്ളക്കെട്ടുള്ള സമയങ്ങളിലോ വാദികളിൽ പ്രവേശിക്കരുതെന്നും നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

