Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ ഡ്രൈവിങ്​...

ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഒാൺലൈനിൽ പുതുക്കാം

text_fields
bookmark_border
ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഒാൺലൈനിൽ പുതുക്കാം
cancel
മസ്​കത്ത്​: ഒമാനിൽ ഡ്രൈവിങ്​ ലൈസൻസുകൾ ഇനി ഒാൺലൈനിൽ പുതുക്കാൻ കഴിയുമെന്ന്​ റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു. ജൂലൈ 12 ഞായറാഴ്​ച മുതൽ ഇൗ സംവിധാനം നിലവിൽ വരും. കാലാവധി കഴിഞ്ഞ ലൈസൻസുകൾ ആർ.ഒ.പി വെബ്​സൈറ്റ്​ അല്ലെങ്കിൽ മൊബൈൽ ആപ്ലിക്കേഷൻ മുഖേന പുതുക്കാനാകുന്ന സംവിധാനമാണ്​ നിലവിൽ വരുക. ലൈസൻസ്​ ഒാൺലൈനിൽ പുതുക്കണമെന്നുള്ളവർ ആദ്യം ഇലക്​ട്രോണിക്​ സർട്ടിഫിക്കേഷൻ സർവീസ്​ (പി.കെ.​െഎ) ആക്​ടിവേറ്റ്​ ചെയ്യണം. കണ്ണ്​ പരിശോധനയുടെ ഫലവും ഒാൺലൈനിൽ അപ്​ലോഡ്​ ചെയ്യണം. പുതുക്കിയ ലൈസൻസുകൾ ഏറ്റവും അടുത്ത പൊലീസ്​ സ്​റ്റേഷനിൽ നിന്ന്​ കൈപ്പറ്റാവുന്നതാണെന്നും റോയൽ ഒമാൻ പൊലീസ്​ അറിയിച്ചു.
Show Full Article
TAGS:oman omannews 
Next Story