കാബൂറയിൽ വാഹനാഭ്യാസപ്രകടനം; ആറ് വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: കാബൂറയിലെ ഇൻഡസ്ട്രിയൽ മേഖലയിൽ അപകടകരമായ രീതിയൽ ഡ്രിഫ്റ്റ് പ്രകടനം നടത്തിയ ഡ്രൈവറെ വടക്കൻ ബാത്തിന ഗവർണറേറ്റ് പൊലീസ് കമാൻഡ് അറസ്റ്റ് ചെയ്തു. പൊതുസുരക്ഷക്കും സ്വത്തുക്കൾക്കും ഭീഷണിയുണ്ടാക്കുന്ന തരത്തിലുള്ള അപകടകരമായ അഭ്യാസപ്രകടനം നടത്തിയതിനാണ് അറസ്റ്റെന്ന് അധികൃതർ അറിയിച്ചു. ഇയാളുടെ വാഹനവും പിടച്ചെടുത്തിട്ടുണ്ട്. കാബൂറ സ്പെഷൽ ടാസ്ക്സ് പൊലീസ് യൂനിറ്റിന്റെ സഹകരണത്തോടെ നടത്തിയ സംയുക്ത ഓപറേഷനിലാണ് ഡ്രൈവർ പിടിയിലായത്.
സംഭവവുമായി ബന്ധപ്പെട്ട്, സ്റ്റണ്ട് പ്രകടനങ്ങൾക്ക് തയാറാക്കിയിരുന്ന അഞ്ച് വാഹനങ്ങളും സമീപത്തുള്ള വാഹന റിപയർ വർക്ക്ഷോപ്പിൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. പിടിച്ചെടുത്ത വാഹനങ്ങളും ഡ്രൈവറെയും സംബന്ധിച്ച നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് റോയൽ ഒമാൻ പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

