Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 July 2026 9:51 AM IST Updated On
date_range 7 July 2026 9:51 AM ISTപറപറന്ന് ഡ്രൈവർമാർ; വിലങ്ങിട്ട് ആർ.ഒ.പി
text_fieldsbookmark_border
മസ്കത്ത്: ഒമാനിൽ 200 കിലോമീറ്ററിലധികം വേഗത്തിൽ വാഹനമോടിച്ച രണ്ട് ഡ്രൈവർമാരെ റോയൽ ഒമാൻ പൊലിസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റിലേക്ക് പോകുന്ന സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിലാണ് സംഭവം. ട്രാഫിക് പൊലീസിന്റെ പതിവ് പരിശോധനകൾക്കിടയിൽ മൊബൈൽ സ്പീഡ് മോണിറ്ററിങ് ഉപകരണങ്ങൾ (മൊബൈൽ റഡാറുകൾ) വഴിയാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
ഇതിൽ ഒരു വാഹനം മണിക്കൂറിൽ 222 കിലോമീറ്റർ വേഗതയിലും മറ്റൊന്ന് മണിക്കൂറിൽ 203 കിലോമീറ്റർ വേഗതയിലുമാണ് സഞ്ചരിച്ചിരുന്നത്. ഇരു ഡ്രൈവർമാർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചു വരികയാണെന്ന് ആർ.ഒ.പി അറിയിച്ചു.അമിതവേഗതയാണ് ഗുരുതരമായ വാഹനാപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണമായി തുടരുന്നതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

