Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച്​ ഡ്രൈവർ മരിച്ചു

text_fields
bookmark_border
വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന് തീപിടിച്ച്​ ഡ്രൈവർ മരിച്ചു
cancel

മസ്കത്ത്​: വടക്കൻ ശർഖിയയിൽ ഇന്ധന ടാങ്കറിന്​ തീ പിടിച്ച്​ ഡ്രൈവർ മരിച്ചു. ബിദ്ബിദിലെ ശർഖിയ എക്‌സ്‌പ്രസ് വേയിലേക്കുള്ള പാലത്തിൽ ബുധനാഴ്ച പുലർച്ചെയാണ് ദാരുണമായ സംഭവം. ഇന്ധന ടാങ്കർ മറിഞ്ഞതിനെ തുടർന്ന്​ ​തീപിടിക്കുകയായിരുന്നു​. സിവിൽ ഡിഫൻസ്​ ആൻഡ്​ ആംബുലൻസ്​ അതോറിറ്റിയിലെ അംഗങ്ങൾ എത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ്​ തീ നിയന്ത്രണ വിധേയമാക്കിയത്​.

അപകടത്തിൽപ്പെട്ടയാൾ ഏത്​ രാജ്യക്കാരനാണെന്നതിനെ കുറിച്ചുള്ള വിവരം ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന്​ വടക്കൻ ശർഖിയ ഗവർണറേറ്റിലേക്കുള്ള റോഡിൽ ഗതാഗതം കുറച്ചുനേരം തടസ്സപ്പെട്ടു. പിന്നീട്​ ബന്ധപ്പെട്ട അധികൃതർ എത്തി ഈ പാതയിൽ ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Driver dies after fuel tanker catches fire in Muscat
Next Story