ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സംവിധാനം സൗകര്യപ്രദമാകുന്നു
text_fieldsമസ്കത്ത്: വിമാനത്താവളത്തിൽ ഒരുക്കിയ ഡ്രൈവ് ത്രൂ കോവിഡ് പരിശോധന സംവിധാനം സൗകര്യപ്രദമാകുന്നു. വിമാനത്താവളങ്ങളുടെ പാർക്കിങ് കേന്ദ്രത്തിലാണ് ഡ്രൈവ് ത്രൂ പരിശോധന ബൂത്തുകൾ ഒരുക്കിയത്. ആശുപത്രികളിലും ക്ലിനിക്കുകളിലും പോയി ക്യൂ നിൽക്കാതെ സ്വന്തം വാഹനങ്ങളിലിരുന്ന് ഇവിടെ കോവിഡ് പരിശോധനക്ക് സാമ്പിളുകൾ നൽകാൻ സാധിക്കും.
https://covid19.moh.gov.om/#/ob-drivethru എന്ന വെബ്സൈറ്റ് വഴി മുൻകൂർ ബുക്ക് ചെയ്ത ശേഷമാണ് പരിശോധനക്കായി എത്തേണ്ടത്. 19 റിയാലാണ് പരിശോധനക്ക് നിരക്ക്. പരിശോധനഫലം 24 മണിക്കൂറിനുള്ളിൽ എസ്.എം.എസ്/ ഇ-െമയിൽ ആയി ലഭിക്കുകയും ചെയ്യും. മസ്കത്ത് വിമാനത്താവളത്തിൽ പി5 പാർക്കിങ്ങിലാണ് പരിശോധന ബൂത്ത്.
സലാലയിലും സമാന സംവിധാനമുണ്ട്. ഒമാനിൽ വന്നിറങ്ങിയ യാത്രക്കാർക്ക് ആരോഗ്യ മന്ത്രാലയത്തിെൻറ അംഗീകാരമുള്ള പി.സി.ആർ പരിശോധന സർട്ടിഫിക്കറ്റ് മസ്കത്തിലെ ഡ്രൈവ് ഇൻ ബൂത്തിൽ എത്തിയാൽ ലഭിക്കും. അഞ്ചു റിയാലാണ് ഇതിനായി നൽകേണ്ടത്.

