ഡ്രിഫ്റ്റിങ്ങും അഭ്യാസ പ്രകടനവും; രണ്ടുപേർ പിടിയിൽ
text_fieldsപിടികൂടിയ വാഹനം
മസ്കത്ത്: അശ്രദ്ധമായി വാഹനമോടിച്ച സംഭവത്തിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നിലധികം ഗതാഗത നിയമലംഘനങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രജിസ്റ്റർ ചെയ്യാത്ത വാഹനം അശ്രദ്ധമായി ഓടിക്കൽ, ജനവാസ മേഖലകളിൽ ഡ്രിഫ്റ്റിങ്ങും അഭ്യാസ പ്രകടനവും, പൊതുസമാധാനം തകർക്കൽ എന്നിവയുൾപ്പെടെയായിരുന്നു ഇവർ ചെയ്തിരുന്നത്.
ഇതിനിടെ സംഭവസ്ഥലത്തെത്തിയ പൊലീസ് പട്രോളിങ് സംഘത്തിന്റെ വാഹനം ഇടിച്ച് തെറിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. അധികാരികളുടെ ശ്രദ്ധയിൽപെടാതിരിക്കാൻ സംഘം വാഹനത്തിന്റെ നിറം പിന്നീട് മാറ്റുകയും ചെയ്തു. എന്നാൽ, പൊലീസ് അന്വേഷണത്തിൽ ഇരുവരും പിടിയിലാകുകയായിരുന്നു. വാഹനം പിടിച്ചെടുക്കുകയും ചെയ്തു. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

