സ്വാതന്ത്ര്യദിനാഘോഷം; ചിത്രരചനമത്സരം സംഘടിപ്പിച്ചു
text_fieldsറുസ്താഖ് മലയാളി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്രരചനമത്സരത്തിൽനിന്ന്
സീബ്: റുസ്താഖ് മലയാളി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. കുട്ടികളില്‍ ജനാധിപത്യബോധവും മതനിരപേക്ഷ നിലപാടുകളും വളര്‍ത്തുക എന്ന ഉദ്ദേശ്യത്തിൽ സംഘടിപ്പിച്ച മത്സരത്തില്‍ നിരവധി കുട്ടികള്‍ പങ്കെടുത്തു.
റുസ്താഖ് മേഖലയിലെ പ്രവാസി മലയാളികള്‍ക്കിടയില്‍ നിരവധി സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന കൂട്ടായ്മയാണ് റുസ്താഖ് മലയാളിവേദി. വിജയികള്‍ക്കുള്ള സമ്മാനദാനചടങ്ങില്‍ സാമൂഹികപ്രവര്‍ത്തകരായ സാനി എസ്. രാജ്, മനുകുമാര്‍, ജിതലക്ഷ്മി, പ്രഭുല കുമാര്‍, ഷമല്‍, കൃഷ്ണന്‍കുട്ടി, നിധിന് ജോര്‍ജ്, നിധിന് ജോണ്‍, ഗംഗാധരന്, ഷിനോജ്, രേഷ്മ, അശ്വതി, സിജി തുടങ്ങിയവര്‍ പങ്കെടുത്തു.
റുസ്താഖിലെ സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്കിടയില്‍ സാമൂഹികക്ഷേമ കലാസാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തിവരുന്ന സംഘടന അവ തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

