ചിത്രരചനമത്സരവും സ്വാതന്ത്ര്യദിനാഘോഷവും
text_fieldsമസ്കത്ത്: ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് വാട്സ്ആപ് കൂട്ടായ്മയായ ഒമാൻ പ്രവാസി അസോസിയേഷനും ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ മക്ക ഹൈപ്പർ മാർക്കറ്റും അൽബാജ് ബുക്സും ചേർന്ന് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചിത്രരചനമത്സരവും സ്വാതന്ത്ര്യദിനാഘോഷവും ആഗസ്റ്റ് 15ന് ഉച്ചക്ക് രണ്ട് മുതൽ ഗൂബ്ര മക്ക ഹൈപ്പർ മാർക്കറ്റിൽ നടക്കും.
മൂന്ന് കാറ്റഗറികളിലായി ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 കുട്ടികൾക്കാണ് അവസരം. രജിസ്ട്രേഷൻ സൗജന്യമാണ്. വിജയിക്കുന്ന കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
0ഫോൺ: 7702 4999, 9267 2332, 9524 0101.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

