പ്രവാസി കൂട്ടായ്മയുടെ ‘അടയ്ക്ക’ ശനിയാഴ്ച അരങ്ങിലെത്തും
text_fieldsമസ്കത്ത്: പ്രവാസി കലാകാരന്മാരുടെ കൂട്ടായ്മയായ റെയിൻേബാ ക്ലബ് മസ്കത്തിെൻറ നാടക വിഭാഗമായ മഴവിൽ നാട്യഗൃഹം അവതരിപ്പിക്കുന്ന ‘അടയ്ക്ക’ നാടകം ശനിയാഴ്ച അരങ്ങിലെത്തും. അൽ ഫലാജ് ഹോട്ടൽ ഒാഡിറ്റോറിയത്തിൽ വൈകീട്ട് ആറിനാണ് നാടകം ആരംഭിക്കുക. സംവിധായകനും നടനുമായ മഞ്ജുളനാണ് നാടകം അണിയിച്ചൊരുക്കുന്നത്. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഖൗല ആശുപത്രിയിൽ ജോലിചെയ്യുന്ന തിരുവനന്തപുരം സ്വദേശി ഡോ. ആർ. രാജഗോപാലിെൻറ ഏഴു തീവണ്ടികൾ എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നും തെരഞ്ഞെടുത്തതാണ് അടയ്ക്ക എന്ന ചെറുകഥ. 1989ൽ കേരള സർവകലാശാല യുവജനോത്സവത്തിൽ ഒന്നാം സമ്മാനം ലഭിച്ച കഥയാണ് അടയ്ക്ക. പ്രശസ്ത നാടകകൃത്ത് രോഹിത് കോഴുരാണ് ഇതിെൻറ നാടകാവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. നിരവധി നാടകങ്ങളും രണ്ടു ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുള്ള രാജഗോപാലിെൻറ ജീവെൻറ അവശിഷ്ടം എന്ന നാടകത്തിന് 2014 ൽ സംഗീത നാടക അക്കാദമിയുടെ പുരസ്കാരം ലഭിച്ചിട്ടുണ്ട്. മണ്ണിൽനിന്നും അകന്നുപോകുന്ന ആധുനിക മനുഷ്യെൻറ വിഹ്വലതകളെ പ്രതിനിധാനം ചെയ്യുന്നതാകും നാടകമെന്ന് സംവിധായകൻ മഞ്ജുളൻ പറഞ്ഞു. സ്ഥിരം വേദിയിൽ നിന്നും മാറി പ്രത്യേകം തയാറാക്കിയ തലത്തിൽ കർട്ടൻ ഉപയോഗിക്കാതെയുള്ള വേറിട്ടൊരു അവതരണ രീതിയായിരിക്കും അടയ്ക്കയുടേതെന്നും മഞ്ജുളൻ പറഞ്ഞു. പരിചയസമ്പന്നരും പുതുമുഖങ്ങളുമായി മുപ്പതോളം നടീനടന്മാർ അണിനിരക്കും. ഒമാനിലെ കലാ സാംസ്കാരിക രംഗത്തെ സജീവസാന്നിധ്യമായ ഗിരിജ ബക്കറോടുള്ള ആദരവായാണ് നാടകം സമർപ്പിക്കുന്നതെന്നും സംഘാടകർ പറഞ്ഞു. അബീർ ആശുപത്രിയും കൊച്ചിൻ ഗോൾഡ് ആൻഡ് ഡയമണ്ട്സുമാണ് നാടകത്തിെൻറ പ്രധാന സ്പോൺസർമാർ. മഞ്ജുളനുപുറമെ റെയിൻബോ ക്ലബ് സ്ഥാപകൻ ഡോ. രാജഗോപാൽ, അംഗങ്ങളായ ബൈജു രംഗനാഥ്, അജയ് രാജ്, സാംലാൽ, അബീർ ആശുപത്രി പ്രതിനിധി സ്മിത തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
