ഇന്ത്യൻ സോഷ്യൽ ക്ലബ് ഡോ. സതീഷ് നമ്പ്യാർ ചെയർമാൻ
text_fieldsമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സമൂഹത്തിെൻറ പൊതുവേദിയായ ഇന്ത്യൻ സോഷ്യൽ ക്ലബിെൻറ വ രുന്ന രണ്ടുവർഷത്തേക്കുള്ള കമ്മിറ്റിയുടെ തെരഞ്ഞെടുപ്പിൽ ഡോ. സതീഷ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള പാനലിന് തകർപ്പൻ ജയം. പോൾ ചെയ്യപ്പെട്ട വോട്ടിെൻറ 80 ശതമാനത്തിലേറെ നേടിയാണ് പാനലിലെ 11 പേരും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. വനിത സ്ഥാനാർഥി പത്മിനി അടൽ എതിരില്ലാതെ നേരത്തേ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മൊത്തം 12 സ്ഥാനങ്ങളിലേക്കായിരുന്നു തെരഞ്ഞെടുപ്പ്.
ഡോ. സതീഷ് നമ്പ്യാർക്ക് പുറമെ സി.എം. സർദാർ, ബാബു രാജേന്ദ്രൻ, കേരള പ്രവാസി ക്ഷേമനിധി ഡയറക്ടർ പി.എം. ജാബിർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പി.ബി വിനോദ് നായർ, ഗോവിന്ദ് നേഗി, സജി എബ്രഹാം, ഇംതിയാസ് ഉസ്മാൻ, കരൺജിത് സിങ്, സുഹൈൽ ഖാൻ, കെ.എം. ഷക്കീൽ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ. തെരഞ്ഞെടുക്കപ്പെട്ടവരെല്ലാവരും നേരത്തേ വഹിച്ച സ്ഥാനങ്ങളിൽ തുടരും. 12 അംഗ കമ്മിറ്റിയിൽ ആറുപേർ മലയാളികളാണ്. വനിത അംഗം ഒഴിച്ചുള്ള 11 സ്ഥാനങ്ങളിലേക്ക് 13 പേരാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഗോപകുമാർ, ഹരിദാസ് എന്നിവരാണ് വോെട്ടടുപ്പിൽ പുറത്തായത്.
ഒമാൻ സർക്കാറിെൻറ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന ഇന്ത്യക്കാരുടെ ഏക പൊതുവേദിയാണ് ഇന്ത്യൻ സോഷ്യൽ ക്ലബ്. മസ്കത്ത് ആസ്ഥാനമായ ക്ലബിന് കീഴിൽ 27 ഭാഷാവിഭാഗങ്ങളും സലാല, സുഹാർ, സൂർ എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
