ഡോ. രത്നകുമാറിന് സി.എം.ഒ ഏഷ്യ ‘എക്സ്എംപ്ലറി ലീഡർ ഓഫ് ദി ഇയർ’ അവാർഡ്
text_fieldsസി.എം.ഒ ഏഷ്യ ‘എക്സ്എംപ്ലറി ലീഡർ ഓഫ് ദി ഇയർ’ അവാർഡ് ഡോ. ജെ. രത്നകുമാർ ഏറ്റുവാങ്ങുന്നു
മസ്കത്ത്: സി.എം.ഒ ഏഷ്യ നടത്തിയ 2025ലെ ഒമാൻ ലീഡർഷിപ് അവാർഡുകളിലൊന്നായ ‘എക്സ്എംപ്ലറി ലീഡർ ഓഫ് ദി ഇയർ അവാർഡി’ന് ഇൻഷുറൻസ് സർവിസ് സെന്റർ (ഐ.എസ്.സി) ഒമാൻ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും പ്രിവിറ്റി ഇൻഷുറൻസ് ബ്രോക്കേഴ്സ് ഇന്ത്യയുടെ ചെയർമാനും ഡയറക്ടറുമായ ഡോക്ടർ ജെ. രത്നകുമാർ അർഹനായി. ഒമാനിലുടനീളമുള്ള വ്യവസായ നേതാക്കളും സ്ഥാപനങ്ങളും പങ്കെടുത്ത ചടങ്ങിൽ അവാർഡ് സമ്മാനിച്ചു.ഇൻഷുറൻസ് മേഖലയിലും സാമൂഹികമേഖലയിലും ഡോ. ജെ. രത്നകുമാറിന്റെ അന്താരാഷ്ട്ര ഇടപെടലുകൾ പ്രചോദനാത്മകമാണ്. ഇൻഷുറൻസ് മേഖലയിൽ സമയബന്ധിതമായ സേവനത്തെയും മാനവികതയോടും സമൂഹത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെയും മാനിച്ചാണ് ഈ അംഗീകാമെന്ന് സംഘാടകർ പറഞ്ഞു.
ഈ അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്. ഐ.എസ്.സി വഴി ഞങ്ങൾ വളർത്തിയെടുത്ത വിശ്വാസത്തിന്റെ പ്രതിഫലനമാണിത്. ഇൻഷുറൻസ് മേഖലയുടെ തത്ത്വങ്ങൾ ഉയർത്തിപ്പിടിച്ച് മൂല്യാധിഷ്ഠിത ഇൻഷുറൻസ് പരിഹാരങ്ങൾ സൃഷ്ടിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഭവാലയ ആർട്ട് ആൻഡ് കൾചർ ഫൗണ്ടേഷന്റെ സ്ഥാപക ചെയർമാനും വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ചെയർമാനുമായ ഡോ. ജെ. രത്നകുമാർ പറഞ്ഞു.
പ്രവാസികളിലെ കുട്ടികൾക്കിടയിൽ ഭാഷയെ പരിപോഷിപ്പിക്കാൻ ലക്ഷ്യമിടുന്ന മലയാളം മിഷൻ ഒമാൻ ചാപ്റ്ററിന്റെ ചെയർമാനും വാർഷിക ഇന്ത്യൻ സയൻസ് ഫോറം ഒമാന്റെ ചെയർമാനുമാണ് ഡോ. ജെ. രത്നകുമാർ. വ്യവസായ മേഖലകളിലുടനീളമുള്ള മികച്ച നേട്ടങ്ങളെ അംഗീകാരമായിട്ടാണ് സി.എം.ഒ ഏഷ്യ ഒമാൻ ലീഡർഷിപ് അവാർഡുകൾ നൽകിവരുന്നത്. വ്യവസായമേഖലകളിലുടനീളമുള്ള മികച്ച നേട്ടങ്ങളെ അംഗീകരിക്കുകയും മികവ്, നേതൃത്വം, നവീകരണം എന്നിവ പ്രകടിപ്പിക്കുന്ന സംഘടനകളെയും നേതാക്കളെയും ആദരിക്കുകയുമാണ് ഇതിലൂടെ ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

