ഡോ. രാമചന്ദ്രൻ നായരെ കെ.എം.സി.സി ആദരിച്ചു
text_fieldsഡോ. നായർക്ക് കെ.എം.സി.സി ഏരിയ കമ്മിറ്റിയുടെ ഉപഹാരം കൈമാറുന്നു
മസ്കത്ത്: 41 വർഷത്തെ പ്രവാസത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന കൊല്ലം പരവൂർ സ്വദേശി ഡോ. രാമചന്ദ്രൻ നായരെ മസ്കത്ത് കെ.എം.സി.സി അൽ ഖൂദ് ഏരിയ കമ്മിറ്റി ആദരിച്ചു. സീബ്, മബേല മേഖലകളിൽ ആതുരസേവനരംഗത്ത് തിളങ്ങിനിന്നിരുന്ന ഇദ്ദേഹം മലയാളികൾക്കിടയില പ്രിയങ്കരനാണ്.
അൽഖൂദിലുള്ള ഇദ്ദേഹത്തിെൻറ അൻവാർ ക്ലിനിക് സാധാരണക്കാരായ ഒരുപാട് പ്രവാസികൾക്ക് അത്താണിയായിരുന്നു. നേരത്തേ സീബിലായിരുന്ന ഇദ്ദേഹം അവിടെ ക്ലിനിക് നടത്തിയിരുന്ന കെട്ടിടം പൊളിച്ചതോടെയാണ് അൽ ഖൂദിലേക്ക് മാറിയത്. സന്നദ്ധസേവനത്തിെൻറ വേറിട്ട മുഖമായിരുന്ന ഡോ. നായർ കുറഞ്ഞ നിരക്കിലാണ് ചികിത്സസൗകര്യം ഒരുക്കിയിരുന്നത്. അൽ ഖൂദ് ഏരിയ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ ഹമീദ് പേരാമ്പ്ര, ജനറൽ സെക്രട്ടറി ടി.പി. മുനീർ, ട്രഷറർ ഷാജഹാൻ തായാട്ട് എന്നിവർ ഡോക്ടറുടെ വീട്ടിലെത്തിയാണ് ഉപഹാരവും സമ്മാനങ്ങളും നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

