ഡോ. മുഹമ്മദ് അൽ സാബി പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലായി ചുമതലയേറ്റു
text_fieldsഡോ. മുഹമ്മദ് അൽ സാബി പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലായി സുൽത്താനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്യുന്നു
മസ്കത്ത്: പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറലായി ഡോ. മുഹമ്മദ് ബിൻ നാസർ ബിൻ അലി അൽ സാബി ചുമതലയേറ്റു. ബൈത്തുൽ ബർക്ക കൊട്ടാരത്തിൽ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങിൽ സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലിയാണ് ഡോ. മുഹമ്മദ് അൽ സാബി ചുമതലയേറ്റത്. 24 വർഷത്തിലധികമായി സിവിൽ ഏവിയേഷൻ അതോറിറ്റി ചീഫ് എക്സിക്യൂട്ടിവ് ഒാഫിസറായി പ്രവർത്തിച്ചുവരുകയായിരുന്നു ഡോ. അൽ സാബി. പ്രോജക്ട് മാനേജ്മെൻറ്, സ്ട്രാറ്റജിക് പ്ലാനിങ്, ബജറ്റിങ് തുടങ്ങിയ മേഖലകളിൽ പരിചയസമ്പന്നനാണ്.

