ഡോ. ജെ. രത്നകുമാർ വീണ്ടും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ ചെയർമാൻ
text_fieldsഡോ. ജെ. രത്നകുമാർ
മസ്കത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ലിയു.എം.എഫ്) ഗ്ലോബൽ ചെയർമാനായി ഡോ. ജെ. രത്നകുമാർ (ഒമാൻ) തുടർച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. ദുബൈയിൽ നടന്ന അഞ്ചാമത് ദ്വിവത്സര ഗ്ലോബൽ കൺവെൻഷനിലാണ് പുതിയ കാലയളവിലേക്കുള്ള ഭരണസമിതിയെ പ്രഖ്യാപിച്ചത്.
ഗ്ലോബൽ പ്രസിഡന്റ് ഡോ. ആനി ലിബു, ഗ്ലോബൽ കോഓഡിനേറ്റർ സുനിൽ എസ്. എസ്, ഗ്ലോബൽ സെക്രട്ടറി ആനന്ദ് ഹരി, ഗ്ലോബൽ ട്രഷറർ: വി. എം. സിദ്ദിഖ് എന്നിവരാണ് കാബിനറ്റിലെ പ്രധാനപ്പെട്ട അംഗങ്ങൾ.
ഫൗണ്ടർ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ (ഓസ്ട്രിയ), ഗ്ലോബൽ ചെയർമാൻ ഡോ. ജെ രത്നകുമാർ (ഒമാൻ), പൗലോസ് തേപ്പാല (ഖത്തർ), ഹരീഷ് നായർ (ബെനിൻ), നിസാർ ഏടത്തുമ്മീത്തൽ (ഹെയ്തി), ടോം ജേക്കബ് (കുവൈത്ത്), ശിഹാബ് കൊട്ടുകാട് (സൗദി അറേബ്യ) എന്നിവരാണ് പുതിയതായി ചുമതലയേറ്റ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗങ്ങൾ.
ലോകമെമ്പാടുമുള്ള മലയാളികളുടെ ക്ഷേമത്തിനായി പുതിയ കർമപദ്ധതികൾ ആവിഷ്കരിക്കുമെന്ന് ചുമതലയേറ്റ ശേഷം സംസാരിച്ച ഡോ. ജെ. രത്നകുമാർ അറിയിച്ചു. ഭാവലയ ആർട് ആൻഡ് കൾചറൽ ഫൗണ്ടേഷന്റെ സ്ഥാപകനും ഇന്ത്യൻ സയൻസ് ഫോറം ഒമാൻ ചെയർമാനും , മലയാളം മിഷൻ ഒമാൻ ചാപ്റ്റർ ചെയർമാനും കൂടിയാണ് ഡോ ജെ രത്നകുമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

