മസ്കത്ത്: ഇന്ത്യയിൽനിന്നുള്ള പ്രശസ്ത ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി ശസ്ത്രക്രിയ വിദഗ്ധനായ ഡോ. ഹഫീസ് റഹ്മാെൻറ സേവനം ഇൗമാസം 27ന് കിംസ് ഒമാൻ ആശുപത്രിയിൽ ലഭ്യമാകും. പൊതുവായ ഗൈനക്കോളജി, ഒാേങ്കാളജി സർജറിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, എൻഡോമെട്രിയോസിസ്, പെൽവിസ് ഫിസ്റ്റുല, മയോമെക്ടമി തുടങ്ങി സ്ത്രീകളുടെ വിവിധ ആരോഗ്യ പ്രശ്നങ്ങളിൽ കൺസൽേട്ടഷനും ലാപ്രോസ്കോപിക് പരിഹാരമാർഗങ്ങൾക്കും ഡോ.ഹഫീസ് റഹ്മാെൻറ സേവനം ലഭ്യമാകും. ഗുജറാത്ത് സർവകലാശാലയിൽനിന്ന് സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം പൂർത്തീകരിച്ച ഡോ. ഹഫീസ് അമേരിക്കൻ ജേണൽ ഒാഫ് എൻഡോസ്കോപിയിൽ ‘മിറക്കിൾ ഡോക്ടർ’ എന്ന വിശേഷണത്തിന് അർഹനായ വ്യക്തിത്വമാണ്. ലാപ്രോസ്കോപിക് ശസ്ത്രക്രിയ വിദഗ്ധനായും പേരെടുത്തിട്ടുള്ള ഇദ്ദേഹം ഇതുവരെ ഇത്തരത്തിലുള്ള ഒരു ലക്ഷത്തിലധികം ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്.
നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ഡോ. ഹഫീസിന് ലഭിച്ചിട്ടുണ്ട്. അപ്പോയിൻമെൻറിന് 2476 0100 എന്ന നമ്പറിൽ ബന്ധപ്പെടുക.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2018 9:57 AM GMT Updated On
date_range 2019-03-21T11:29:55+05:30ഡോ. ഹഫീസ് റഹ്മാെൻറ സേവനം കിംസ് ഒമാൻ ആശുപത്രിയിൽ
text_fieldsNext Story