Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആഘോഷം അതിരുവിടേണ്ട; പിടിവീഴും..!

text_fields
bookmark_border
പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പടക്കം പൊട്ടിക്കുന്നവർക്കും വാഹനങ്ങളിൽ നിയമവിരുദ്ധമാറ്റം വരുത്തുന്നവർക്കുമെതിരെ നടപടി; ഉടമകൾക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ
ആഘോഷം അതിരുവിടേണ്ട; പിടിവീഴും..!
cancel

മസ്‌കത്ത്: ആഘോഷ വേളകളിൽ പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പടക്കങ്ങൾ ഉപയോഗിക്കുന്നതിനും വാഹനങ്ങളിൽ നിയമവിരുദ്ധമായ മാറ്റങ്ങൾ വരുത്തുന്നതിനുമെതിരെ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പൊതുസമാധാനത്തിന് ഭംഗം വരുത്തുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ജനവാസ കേന്ദ്രങ്ങളിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് അടുത്തിടെ വർധിച്ചുവരുന്നത് പരിസരവാസികൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. കൂടാതെ, വാഹനങ്ങളുടെ സൈലൻസറുകളിൽ അനധികൃത മാറ്റം വരുത്തുന്നവർക്കെതിരെയും നടപടിയുണ്ടാകും. ഇത്തരം സൈലൻസറുകൾ പുറപ്പെടുവിക്കുന്ന അമിതമായ ശബ്ദം പൊതുജനങ്ങളുടെ സമാധാനത്തിന് തടസ്സമാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടി.

ഈ നിയമലംഘനങ്ങൾ ആയുധ-വെടിക്കോപ്പ് നിയമത്തിലെ ആർട്ടിക്കിൾ 25ന്റെ ലംഘനമാണ്. കൂടാതെ ഗതാഗത നിയമത്തിലെ ആർട്ടിക്ക്ൾ 49 (5), 49 (7) എന്നിവ പ്രകാരവും ശിക്ഷാർഹമായ കുറ്റമാണ്. പൊതുസുരക്ഷ ഉറപ്പാക്കാനും സമാധാനപരമായ അന്തരീക്ഷം നിലനിർത്താനും എല്ലാവരും സഹകരിക്കണമെന്നും നിയമലംഘന പ്രവൃത്തികളിൽനിന്ന് വിട്ടുനിൽക്കണമെന്നും പബ്ലിക് പ്രൊസിക്യൂഷൻ പൊതുജനങ്ങളോട് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Don't overdo the celebration; you'll get caught
Next Story