Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​ര​സ്യ​ങ്ങ​ളു​ടെ...

പ​ര​സ്യ​ങ്ങ​ളു​ടെ വ​ല​യ​ത്തി​ല്‍ കു​ടു​ങ്ങി ജീ​വി​തം ക​ള​യ​രു​ത്

text_fields
bookmark_border
പ​ര​സ്യ​ങ്ങ​ളു​ടെ വ​ല​യ​ത്തി​ല്‍ കു​ടു​ങ്ങി ജീ​വി​തം ക​ള​യ​രു​ത്
cancel

പ​ര​സ്യ​ങ്ങ​ളു​ടെ മോ​ഹ​വ​ല​യ​ങ്ങ​ളി​ല്‍ കു​ടു​ങ്ങി പ​ര​സ്യ​ക്ക​മ്പ​നി​ക​ള്‍ പൊ​ലി​പ്പി​ച്ചു​കാ​ണി​ക്കു​ന്ന ഉ​ല്‍പ​ന്ന​ങ്ങ​ളൊ​ക്കെ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ വ​ർ​ധി​ക്കു​ന്ന​ത്​ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ന​മു​ക്കു​ണ്ടെ​ന്ന് ആ​ശ​ങ്ക​യു​ള്ള രോ​ഗ​ത്തി​നും ധാ​തു​ക്ക​ള്‍ പു​ഷ്ടി​ക്കു​മെ​ന്നൊ​ക്കെ തെ​റ്റി​ദ്ധ​രി​ച്ച് പ​ര​സ്യ ‘മ​രു​ന്നു​ക​ള്‍’ വാ​ങ്ങി ശ​രീ​ര​ത്തി​ല്‍ പ​രീ​ക്ഷി​ക്കു​ന്ന പ്ര​വ​ണ​ത​ക​ള്‍ വ്യാ​പ​ക​മാ​യ കാ​ലം കൂ​ടി​യാ​ണി​ന്ന്. പാ​ര്‍ശ്വ ഫ​ല​ങ്ങ​ളെപ​റ്റി ബോ​ധ​മി​ല്ലാ​തെ​യാ​ണ് ന​മ്മ​ളി​ല്‍ പ​ല​രും ഉ​ത്തേ​ജ​ന​ങ്ങ​ള്‍ എ​ന്ന​വ​കാ​ശ​പ്പെ​ട്ട് വി​പ​ണി​യി​ല്‍ വി​ല​സു​ന്ന​വ ക​ണ്ണ​ട​ച്ചു​പ​യോ​ഗി​ക്കു​ന്ന​ത്!

മു​ഖം വെ​ളു​ത്തി​ട്ട് പാ​റി​ക്കു​ന്ന ക്രീ​മു​ക​ള്‍ മു​ത​ല്‍ ലൈം​ഗീ​ക ഉ​ത്തേ​ജ​ന മ​രു​ന്നു​ക​ളു​വ​രെ അ​വ​സാ​നി​ക്കാ​ത്ത വി​ധം നീ​ളു​ന്ന ഞെ​ട്ടി​ക്കു​ന്ന അ​വ​സ്ഥാ​ന്ത​ര​ങ്ങ​ളാ​ണ് ന​മു​ക്കി​ട​യി​ല്‍ ക​ഴി​ഞ്ഞു കൂ​ടു​ന്ന പ​ല​രു​ടെ​യും നി​ത്യ​ജീ​വി​ത​ത്തെ സ്വാ​ധീ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​വാ​സി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന പ​ല​വി​ധ ജീ​വി​ത ശൈ​ലീ രോ​ഗ​ങ്ങ​ള്‍ക്കും വി​ഷാ​ദം പോ​ലു​ള്ള മാ​ന​സി​ക രോ​ഗാ​വ​സ്ഥ​ക​ള്‍ക്കു​മൊ​ക്കെ​യു​ള്ള കാ​ര​ണ​ങ്ങ​ള്‍ പ​ര​തി​യാ​ല്‍ ആ​രോ​ഗ്യം ശ്ര​ദ്ധി​ക്കാ​തെ​യു​ള്ള കു​ത്ത​ഴി​ഞ്ഞ ജീ​വി​ത​രീ​തി ഒ​രു വി​ല്ല​നാ​യി പി​റ​കി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കും.

നാ​ടും വീ​ടും കു​ടും​ബ​വു​മൊ​ക്കെ വി​ട്ട് പ്ര​വാ​സ​ലോ​ക​ത്ത് ക​ഴി​യു​ന്ന​വ​രി​ല്‍ പ​ല​രീ​തി​യി​ൽ അ​സു​ഖ​ങ്ങ​ള്‍ മാ​ത്ര​മ​ല്ല, അ​ല്ല​റ ചി​ല്ല​റ ചാ​പ​ല്യ​ങ്ങ​ളും ദൗ​ര്‍ബ​ല്യ​ങ്ങ​ളു​മൊ​ക്കെ കൂ​ടു​ത​ലാ​യും ക​ണ്ടു​വ​രു​ന്ന​തി​ന്‍റെ ബാ​ക്കി പ​ത്ര​മാ​ണ് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ രോ​ഗ​ങ്ങ​ള്‍. പ്ര​വാ​സി​ക​ളി​ല്‍ നേ​രി​യൊ​രു ശ​ത​മാ​നം​പേ​ര്‍ പ​ല​വി​ധ പ്ര​ലോ​ഭന​ങ്ങ​ള്‍ക്ക് അ​റി​യാ​തെ അ​ടി​പ്പെ​ടു​ന്നു​ണ്ട്. അ​തി​ന്‍റെ ഭാ​ഗ​മാ​യി തി​ര​ഞ്ഞെ​ടു​ക്കു​ന്ന ഒ​റ്റ​മൂ​ലി പ്ര​യോ​ഗ​ങ്ങ​ള്‍ മൂ​ലം ജീ​വി​തം ത​ന്നെ ന​ര​കതു​ല്യ​മാ​യി തീ​രു​ന്ന അ​വ​സ്ഥ​ക​ളു​മു​ണ്ടാ​ക്കു​ന്നു​ണ്ട്. അ​ട​ങ്ങി​യൊ​തു​ങ്ങി ക​ഴി​യാ​ന്‍ പ​രി​ശ്ര​മി​ക്കു​ന്ന​വ​രാ​ണ് പ്ര​വാ​സി​ക​ളി​ല്‍ 99ശ​ത​മാ​നം പേ​രും എ​ന്ന​ത് യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും നേ​രി​യൊ​രു ശ​ത​മാ​നം പേ​ര്‍ മ​ദ്യ​ത്തി​ന്‍റെ​യും മ​ദി​രാ​ക്ഷി​യു​ടെ​യും മ​യ​ക്കു​മ​രു​ന്നി​ന്‍റെ​യു​മൊ​ക്കെ അ​ടി​മ​ക​ളാ​കു​ന്നു എ​ന്ന ഞെ​ട്ടി​ക്കു​ന്ന സ​ത്യം മ​റ​ച്ചു​വെ​ച്ചി​ട്ട് കാ​ര്യ​മി​ല്ല.

പ​ല​രും പ​ല​വി​ധ​ത്തി​ലാ​ണ​ല്ലൊ ജീ​വി​ത​ത്തെ നോ​ക്കിക്കാ​ണു​ന്ന​ത്.​ചി​ല​ര്‍ ജീ​വി​താ​സ്വാ​ദ​ന​ത്തി​നാ​യി സ്വീ​ക​രി​ക്കു​ന്ന വ​ഴി​വി​ട്ട വ​ഴി​യും അ​ത് വി​ജ​യ​ക​ര​മാ​ക്കാ​നാ​യി കൃ​തൃി​മ ഉ​ത്തേ​ജ​ക മ​രു​ന്നു​ക​ളു​മൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ജീ​വി​തം​ത​ന്നെ ന​ഷ്ട​പ്പെ​ടാ​ന്‍ ഇ​ട​വ​രു​ന്നു​വെ​ന്ന​ത് ഞെ​ട്ടി​ക്കു​ന്ന യാ​ഥാ​ര്‍ത്യ​മാ​ണ്. വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ള്‍‌ മ​ന​സ്സിലാ​ക്കാ​തെ വീ​ണ്ടും അ​തൊ​ക്കെ വ​രു​ത്തി ഉ​പ​യോ​ഗി​ക്കു​ക​യും പി​ന്നെ​യും പി​ന്നെ​യും തു​ട​ര്‍ ജീ​വി​ത​ത്തി​ല്‍ അ​ത്ത​രം മ​രു​ന്നു​ക​ള്‍ക്ക് അ​ടി​പ്പെ​ടു​ന്ന​തും സാ​ധാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഉ​ദാ​ഹ​ര​ണ​ത്തി​ന് പു​രു​ഷ​ന്മാ​ർ ലൈം​ഗീ​ക ഉ​ത്തേ​ജ​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള ‘വ​യാ​ഗ്ര’​പോ​ലു​ള്ള മ​രു​ന്നു​ക​ള്‍ ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ ശ​രീ​ര​ത്തി​ല്‍ വി​പ​രി​ത ഫ​ല​മാ​ണ് ഉ​ണ്ടാ​ക്കു​ക എ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്.

പ​ര​സ്യ​ങ്ങ​ളി​ല്‍ ഉ​ഗ്ര​രൂ​പി​യാ​യി അ​വ​ത​രി​ക്കു​ന്ന ‘വ​യാ​ഗ്ര’​യെ ആ​ശ്ര​യി​ക്കു​ന്ന സ​മ​യ​ത്ത് ര​ക്ത​സ​മ്മ​ര്‍ദം വ​ര്‍ധി​ക്കു​ക​യും ഹൃ​ദ്രോ​ഗം അ​ട​ക്ക​മു​ള്ള രോ​ഗ​ങ്ങ​ള്‍ ക​ല​ശ​ലാ​കു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍‌ പ​റ​യു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ താ​ല്‍ക്കാ​ലി​ക സു​ഖ​ങ്ങ​ള്‍ക്ക് വേ​ണ്ടി ഇ​തു പോ​ലു​ള്ള മാ​ര്‍ഗ​ങ്ങ​ള്‍ സ്വീ​ക​രി​ച്ച് ജീ​വി​തം ത​ന്നെ ന​ഷ്ട​പ്പെ​ടു​ത്താ​തി​രി​ക്കാ​നു​ള്ള ജാ​ഗ്ര​ത കൈ​ക്കൊ​ള്ളു​ക​യാ​ണ് ക​ര​ണീ​യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cheatingOman Newsadvertisements
News Summary - Don't get cheated by advertisements
Next Story