ദോഫാറിൽ കരക്കണഞ്ഞ ഡോൾഫിനുകളെ രക്ഷിച്ചു
text_fieldsഹാസിക്ക് വിലായത്തിൽ കരക്കണഞ്ഞ ഡോൾഫിനുകൾ
മസ്കത്ത്: ദോഫാർ ഗവർണറേറ്റിലെ തീരത്ത് കരക്കണഞ്ഞ ഡോൾഫിനുകളെ രക്ഷിച്ചതായി പരിസ്ഥിതി അതോറിറ്റി അറിയിച്ചു. ഹാസിക്ക് വിലായത്തിൽ എട്ട് റിസോ ഡോൾഫിനുകളായിരുന്നു കരക്കണഞ്ഞത്. ഇതിൽ ഏഴെണ്ണത്തെയാണ് രക്ഷിച്ചത്. ഒന്ന് ചത്തിരുന്നു. പരിശോധനക്കായി സാമ്പിളുകളും മറ്റും വിദഗ്ധർ ശേഖരിച്ചിട്ടുണ്ട്. രക്ഷപ്പെടുത്തിയവയെ കടലിൽ വിട്ടയച്ചതായി ദോഫാർ ഗവർണറേറ്റിലെ പരിസ്ഥിതി ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
റിസോ ഡോൾഫിനുകൾ ഗ്രേ ഡോൾഫിനുകൾ എന്നും അറിയപ്പെടാറുണ്ട്. ലോകത്തിലെ എല്ലാ സമുദ്രങ്ങളിലെയും മിതശീതോഷ്ണ, ഉഷ്ണമേഖലകളിലാണ് ഇവയെ കാണപ്പെടുന്നത്. കടലിലെ ആഴത്തിലുള്ള വെള്ളമാണ് ഇഷ്ടപ്പെടുന്നത്. കുറഞ്ഞത് 1000 അടി വരെ മുങ്ങാനും 30 മിനിറ്റ് ശ്വാസം പിടിക്കാനും ഇവക്ക് കഴിയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

