നാ.. നാ..നാ.. സർപ്രൈസ് വേണ്ട; പാവകൾ ഒമാനിലെ വിപണിയിൽ നിന്ന് പിൻവലിക്കും
text_fieldsമസ്‌കത്ത്: ചൈനീസ് ബ്രാൻഡായ നാ..നാ..നാ സർപ്രൈസിന്റെ ഇന്ററാക്ടീവ് ബേബി ഡോൾ മോഡൽ നമ്പർ 3435 ഒമാൻ വിപണിയിൽനിന്ന് പിൻവലിക്കും. ഈ കളിപ്പാട്ടത്തിൽ അടങ്ങിയിരിക്കുന്ന രാസപദാർഥങ്ങൾ കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ഒമാനിൽ ഈ പാവയുടെ വിൽപനയും വിതരണവും വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പൂർണമായി നിരോധിച്ച് ഞായറാഴ്ച ഉത്തരവിറക്കി. മന്ത്രാലയം പുറപ്പെടുവിച്ച അടിയന്തിര ഉപഭോക്തൃ ജാഗ്രതാ നിർദേശപ്രകാരം, ഈ പാവകൾ ഉപയോഗിക്കുന്നത് പൊതുജനങ്ങൾ അടിയന്തരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 6991205071633 ആണ് സീരിയൽ നമ്പർ.
സുരക്ഷിതമല്ലാത്ത ഉപഭോക്തൃ ഉൽപന്നങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്ന ഗൾഫ് കോഓപറേഷൻ കൗൺസിലിന്റെ ദ്രുത മുന്നറിയിപ്പ് സംവിധാനമായ ‘ജി.സി.സി അജൽ സിസ്റ്റം’ വഴി ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഒമാൻ മന്ത്രാലയം ഈ അടിയന്തിര നടപടി സ്വീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

