മസ്കത്ത്: ദുകം പ്രത്യേക സാമ്പത്തിക മേഖലയിൽ കഴിഞ്ഞ വർഷം അവസാനം വരെ ലഭിച്ചത് 14.2 ശ തകോടി ഡോളറിെൻറ നിക്ഷേപ വാഗ്ദാനങ്ങൾ. ഇൗ പദ്ധതികൾക്കെല്ലാം സ്ഥലം കൈമാറുന്നത് സംബന്ധിച്ച ധാരണപത്രങ്ങൾ ഒപ്പുവെച്ചിട്ടുണ്ട്. ആഗോള തലത്തിൽ തന്നെ മേഖലയിലെ മികച്ച നിക്ഷേപ കേന്ദ്രമെന്ന ബഹുമതി സ്വന്തമാക്കാൻ ദുകമിന് സാധിച്ചതായി പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി ചെയർമാൻ യഹ്യ ബിൻ സൈദ് അൽ ജാബ്രി പറഞ്ഞു.
നിക്ഷേപം ആകർഷിക്കാൻ പ്രാദേശിക-അന്തർ ദേശീയ തലങ്ങളിൽ അതോറിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികൾ നടത്തിവരുന്നുണ്ട്. പ്രൊമോഷൻ കാമ്പയിൻ, സെമിനാർ, നേരിട്ടുള്ള കൂടിക്കാഴ്ചകൾ തുടങ്ങിയവയാണ് നടത്തിവരുന്നതെന്ന് അതോറിറ്റി ചെയർമാൻ അറിയിച്ചു. പിന്നിട്ട വർഷങ്ങളിൽ സാമ്പത്തിക മേഖലയിലെ നിക്ഷേപത്തിൽ വലിയ വളർച്ച ദൃശ്യമാണെന്നും അധികൃതർ അറിയിച്ചു.