'ഡൂയിങ് ബിസിനസ് ഇൻ ഒമാൻ 2022' പ്രകാശനം ചെയ്തു
text_fields‘ഡൂയിങ് ബിസിനസ് ഇൻ ഒമാൻ 2022 ’പുസ്തകം ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ എൻജിനീയർ രേധ ജുമാ അൽ സാലിഹ് പ്രകാശനം ചെയ്തപ്പോൾ
മസ്കത്ത്: ഒമാനിൽ വ്യാപാര വ്യവസായത്തിലേർപ്പെട്ടിരിക്കുന്നവർക്കും പുതിയ സംരംഭകർക്കും വിദേശത്തുനിന്നെത്തുന്ന നിക്ഷേപകർക്കും അറിഞ്ഞിരിക്കേണ്ട നിയമ നടപടിക്രമങ്ങൾ അടങ്ങിയിരിക്കുന്ന പുസ്തകം മസ്കത്തിൽ പ്രകാശനം ചെയ്തു. 'ക്രോ ഒമാൻ' എന്ന ഓഡിറ്റ് സ്ഥാപനം 'ഡൂയിങ് ബിസിനസ് ഇൻ ഒമാൻ 2022 ' എന്നപേരിൽ പ്രസിദ്ധീകരിച്ച നിക്ഷേപ മാർഗനിർദേശങ്ങൾ അടങ്ങിയ പുസ്തകത്തിന്‍റെ പ്രകാശനം ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (ഒ.സി.സി.ഐ) ചെയർമാൻ എൻജിനീയർ രേധ ജുമാ അൽ സാലിഹ് നിർവഹിച്ചു.
റഗുലേറ്ററി നിയമങ്ങൾ, ഓരോ മേഖലയെയും സമീപിക്കേണ്ട രീതികൾ, മുൻകരുതലുകൾ അതോടൊപ്പം വ്യവസായവും ബിസിനസും എത്രത്തോളം പരിസ്ഥിതി സൗഹൃദമായിരിക്കണം എന്നും പുസ്തകത്തിൽ പ്രതിപാദിക്കുന്നു. വ്യവസായ വികസനത്തിനായി ഒരു വിദേശനിക്ഷേപകൻ എന്ത് പരിഗണിക്കണമെന്നും വളർച്ചയുടെ ഉയർന്നുവരുന്ന അവസരങ്ങളെ നയിക്കുന്ന പ്രധാന ഘടകങ്ങളെ എങ്ങനെ വിലയിരുത്തണം എന്നതിന്‍റെ മാർഗനിർദേശങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ക്രോ ഒമാന്‍റെ സ്ഥാപക-മാനേജിങ് പാർട്ണർ ഡേവിസ് കല്ലൂക്കാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

