Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദോഫാറിലേക്ക്​...

ദോഫാറിലേക്ക്​ സന്ദർശകരുടെ ഒഴുക്ക്​

text_fields
bookmark_border
ദോഫാറിലേക്ക്​ സന്ദർശകരുടെ ഒഴുക്ക്​
cancel

മ​സ്​​ക​ത്ത്​: ദോ​ഫാ​റി​ലേ​ക്ക്​ സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക്. ജൂ​ലൈ 30 മു​ത​ൽ ആ​ഗ​സ്​​റ്റ്​ മൂ​ന്ന്​ വ​രെ​ യു​ള്ള നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ 88,679 സ​ന്ദ​ർ​ശ​ക​രാ​ണ്​ ഖ​രീ​ഫ്​ സീ​സ​ൺ ആ​സ്വ​ദി​ക്കാ​ൻ എ​ത്തി​യ​ത്. സ​ന് ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ്​ ഹോ​ട്ട​ൽ മേ​ഖ​ല​ക്ക്​ ഉ​ണ​ർ​വ്​ പ​ക​ർ​ന്നു. സീ​സ​ൺ തു​ട​ക്ക​മാ​യ ജൂ​ൺ 21 മു​ത​ൽ ജൂ​ലൈ 29 ഉ​ച്ച​വ​രെ ദോ​ഫാ​റി​ലെ​ത്തി​യ​വ​രു​ടെ എ​ണ്ണം 2.94 ല​ക്ഷ​മാ​യി​രു​ന്നു . ആ​ഗ​സ്​​റ്റ്​ മൂ​ന്ന്​ ആ​യ​പ്പോ​ൾ അ​ത്​ 3.88 ല​ക്ഷ​മാ​യി ഉ​യ​ർ​ന്നു.


ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 22 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ട്​. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന കാ​ല​യ​ള​വി​ൽ 4.91 ല​ക്ഷം പേ​രാ​ണ്​ എ​ത്തി​യ​ത്. ഇൗ ​വ​ർ​ഷ​ത്തെ സ​ന്ദ​ർ​ശ​ക​രി​ൽ 75 ശ​ത​മാ​നം പേ​രും ഒ​മാ​നി​ക​ളാ​ണ്. ഇ​മാ​റാ​ത്തി​ക​ളു​ടെ എ​ണ്ണം 6.5 ശ​ത​മാ​ന​മാ​ണ്. ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളു​ടെ ജൂ​ണി​ലെ വ​രു​മാ​നം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 22 ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​യും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. 9,892 അ​തി​ഥി​ക​ളാ​ണ്​ ജൂ​ണി​ൽ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ 15 ശ​ത​മാ​നം അ​ധി​ക അ​തി​ഥി​ക​ളാ​ണ്​ ഇൗ ​വ​ർ​ഷം ഉ​ണ്ടാ​യ​തെ​ന്നും ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു.

Show Full Article
TAGS:dofar oman gulf news 
News Summary - dofar-oman-gulf news
Next Story