Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസർക്കാർ സേവനങ്ങളെ...

സർക്കാർ സേവനങ്ങളെ കുറിച്ച് പരാതിയുണ്ടോ?

text_fields
bookmark_border
സർക്കാർ സേവനങ്ങളെ കുറിച്ച് പരാതിയുണ്ടോ?
cancel
camera_alt

അഡ്വ. ആർ മധുസൂദനൻ

കേന്ദ്രസർക്കാറിന്റെയും സംസ്ഥാന സർക്കാറുകളുടെയും വിവിധ സ്ഥാപങ്ങളുമായും വകുപ്പുകളുമായി ബന്ധപ്പെട്ട പൊതുജന പരാതികൾ ഓൺലൈനായി സമർപ്പിക്കുന്നതിനും അവ പരിഹരിക്കപ്പെട്ടോ എന്ന് പരിശോധിക്കുന്നതിനുമുള്ള വെബ് അധിഷ്ഠിത സംവിധാനമാണ് സി.പി.ജി.ആർ.എ.എം.എസ് (സെൻട്രലൈസ്ഡ് പബ്ലിക് ഗ്രീവൻസ് റിഡ്രസ് ആൻഡ് മോണിറ്ററിങ് സിസ്റ്റം). കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്മെൻ് ഓഫ് അഡ്മിനിസ്‌ട്രേറ്റീവ് റിഫോംസ് ആൻഡ് പബ്ലിക് ഗ്രിവൻസ് (ഡി.എ.ആർ.പി.ജി) ആണ് ഇതു നിയന്ത്രിക്കുന്നത്.

പരിഹരിക്കപ്പെടാതെ പോകുന്ന പല കാര്യങ്ങളും ഇവിടെ പരാതിപ്പെടുമ്പോൾ പരിഹരിക്കുന്നതായി എനിക്ക് നേരിട്ടുള്ള അനുഭവമുണ്ട്. ടെലികോം, വിമാന കമ്പനിയുമായുള്ള പ്രശ്നങ്ങൾ, ബാങ്കിങ് /ക്രെഡിറ്റ് കാർഡ്/ ഇൻഷുറൻസ് , റെയിൽവേ തുടങ്ങി ജീവിതത്തിലെ ദൈനംദിന കാര്യങ്ങളിൽ ഉണ്ടാകുന്ന പരിഹരിക്കപ്പെടാതെ പരാതികൾ ഇവിടെ രജിസ്റ്റർ ചെയ്യാം. ഇതിനു പ്രത്യേകിച്ചു ചെലവൊന്നുമില്ല എന്നുള്ളതാണ് പ്രത്യേകത. ഉപയോഗിക്കാൻ എളുപ്പമാണ്. https://pgportal.gov.in/ എന്ന വെബ്സൈറ്റ് വഴിയോ, ഉമാംഗ് ആപ്പ് വഴിയോ, അല്ലെങ്കിൽ സി.പി.ജി.ആർ.എ.എം.എസ് മൊബൈൽ ആപ്പ് വഴിയോ പരാതി നൽകാം. സർക്കാർ സേവനങ്ങളിലെ വീഴ്ചകൾ, കാലതാമസം, അല്ലെങ്കിൽ മറ്റു ഭരണപരമായ പരാതികൾ എന്നിവ പരിഹരിക്കുന്നതിനും പരാതികളുടെ അവസ്ഥ ട്രാക്ക് ചെയ്യുന്നതിനും ഇത് സഹായിക്കുന്നു.

പരാതി സമർപ്പിക്കേണ്ട വിധം

ആദ്യമായി പരാതി കൊടുക്കുന്ന വ്യക്തി ആണെങ്കിൽ pgportal.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് അതിൽ രജിസ്റ്റർ ചെയ്യണം. ഒരു യൂസർ ഐഡിയും പാസ്സ്‌വേർഡും ഉണ്ടാക്കണം. അതിനു ശേഷം ഡ്രോപ്പിന് മെനുവിൽ നിന്നും ഏതു മന്ത്രാലയം ആണെന്ന് തെരഞ്ഞെടുക്കണം. നിങ്ങളുടെ പരാതി അവിടെ തന്നെ ടൈപ്പ് ചെയ്തു കൊടുക്കാനുള്ള സൗകര്യം ഉണ്ട്. അത് കഴിഞ്ഞ നിങ്ങള്ക്ക് പരാതിയുമായി ബന്ധപ്പെട്ട രേഖകൾ അപ്‌ലോഡ് ചെയ്യാം.

ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ഒരു രജിസ്ട്രേഷൻ നമ്പർ ലഭിക്കും. മിക്കവാറും ഒരു ആഴ്ചക്കകം നിങ്ങൾക്ക് മറുപടി ലഭിക്കുകയോ അല്ലെങ്കിൽ മേൽപറഞ്ഞ ഓഫിസിൽ നിന്നും ഉദ്യോഗസ്ഥൻ വിളിക്കുകയോ ചെയ്യും. ചിലപ്പോൾ പരാതിപ്പെട്ട സ്ഥാപനം തന്നെ പരിഹാരവുമായി നിങ്ങളെ സമീപിക്കും.

പരമാവധി 30 ദിവസത്തിനുള്ളിൽ പരാതികൾ പരിഹരിക്കാൻ ശ്രമിക്കുന്നു എന്നുള്ളത് എടുത്തു പറയേണ്ട കാര്യമാണ്. അത്‌പോലെ തന്നെ നിങ്ങൾക്ക് പരാതിയുടെ അവസ്ഥ അറിയാൻ വീണ്ടും മേൽപറഞ്ഞ പോർട്ടൽ തുറന്നു പരിശോധിക്കാവുന്നതാണ്.

പരാതി പരിഹരിച്ചില്ലെങ്കിൽ എന്ത് ചെയ്യണം?

സാധാരണഗതിയിൽ പരാതിക്കൊരു പരിഹാരം ഉണ്ടായിട്ടുണ്ടാവും. അതു തൃപ്തികരമല്ലെങ്കിൽ അപ്പീൽ കൊടുക്കാൻ സൗകര്യമുണ്ട്. അപ്പീൽ കൊടുക്കുമ്പോൾ കാര്യങ്ങൾ വ്യക്തമായി പറയുക. ഒരാഴ്ചച മുതൽ പത്തു ദിവസം വരെ സമയത്തിനകം ഒരു മറുപടി ഉണ്ടാകും. മാത്രവുമല്ല ഈ സ്ഥാപനത്തി നിന്നും ഉദ്യോഗസ്ഥർ വിളിച്ചു നിങ്ങളുടെ തീരുമാനത്തിലുള്ള അഭിപ്രായം ആരായും .

സംസ്ഥാന സർക്കാരിന്റെ സ്ഥാപങ്ങളെയോ വകുപ്പുകളെപ്പറ്റിയുള്ള പരാതികളും സമർപ്പിക്കാനുള്ള സംവിധാനം മേൽപ്പറഞ്ഞ പോർട്ടലിൽ ലഭ്യമാണ്. എന്നിരുന്നാലും കേരള സർക്കാറിന്റെ വകുപ്പുകളെപ്പറ്റിയോ സ്ഥാപനങ്ങളെപ്പറ്റിയോ ഉള്ളവ മുഖ്യമന്ത്രിയുടെ കീഴിൽ പ്രവർത്തിക്കുന്ന ‘പൊതുജന പരാതി പരിഹാര സംവിധാനമാണ്’ നല്ലതു. സാന്ത്വനം എന്ന് പേരുള്ള ഇത് വളരെഫലപ്രദമായിട്ടാണ് എനിക്കുള്ള അനുഭവം. ഓൺലൈൻ ആയി പരാതി സമർപ്പിക്കാൻ ഈ വെബ്സൈറ്റ് സന്ദര്ശിക്കുകയോ (cmo.kerala.gov.in) അല്ലെങ്കിൽ അക്ഷയ കേന്ദ്രം വഴിയോ പരാതി നൽകാം. അതേസമയമം, കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങൾ, വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മതപരമായ വിഷയങ്ങൾ എന്നിവ സി.പി.ജി.ആർ.എ.എം.എസിൽ പരിഗണിക്കില്ല.

ചുരുക്കത്തിൽ പൗരന്മാർക്ക് അവരുടെ അവകാശങ്ങൾ ഉറപ്പാക്കാൻ സഹായിക്കുന്നതിനോടൊപ്പം സർക്കാർ സേവനങ്ങളിലെ നേരിടുന്ന വീഴ്ചകൾ നേരിട്ട് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ സൗകര്യം ഒരുക്കുന്നു. ഈ സംവിധാനം തികച്ചും സൗജന്യമാണെന്നതും ഓർക്കുക. ഇതു പൗരന്മാർക്കും സർക്കാരിനും ഇടയിൽ ഉള്ള ഡിജിറ്റൽ പരാതിപരിഹാര പാലം പോലെയാണ് പ്രവചിക്കുന്നത്. വിദേശ ഇന്ത്യക്കാർക്കും ഈ സംവിധാനത്തിൽ പരാതി സമർപ്പിക്കാം. ഈ സംവിധാനങ്ങളിൽ പരാതിപ്പെട്ടാൽ നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും പൂർണ തൃപ്തി ഉണ്ടാകും എന്ന് പറയുന്നില്ല. പക്ഷെ ജനങ്ങൾ പ്രതികരിക്കണം. ഇത് സർക്കാർ സ്ഥാപനങ്ങൾക്കും അതുപോലെ വകുപ്പുകൾക്കും ഒരു മുന്നറിയിപ്പാണ് . കുറച്ചു പേരെങ്കിലും പ്രതികരിക്കുക. മറ്റൊരു പരാതി പരിഹാര മാർഗമായ കൺസ്യൂമർ ഫോറത്തിന്റെ നടപടി ക്രമങ്ങളെ പ്പറ്റി അടുത്ത ലേഖനത്തിൽ വിശദമായി എഴുതാം.

(തുടരും )

(സാമ്പത്തിക വിദഗ്ദനും എസ്.ബി.ഐ മുൻ ഉദ്യാഗസ്ഥനുമാണ് ലേഖകൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:complaintgulfGovernment servicesOman
News Summary - Do you have a complaint about government services?
Next Story