സനദ് സർവിസ് സെന്ററുകളുടെ മുദ്ര അനധികൃതമായി ഉപയോഗിക്കരുത്
text_fieldsമസ്കത്ത്: സനദ് സർവിസ് സെന്ററുകളുടെ വ്യാപാര മുദ്രയുടെ അനധികൃത ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. അനുമതിയില്ലാതെ സനദ് സേവന കേന്ദ്രങ്ങളുടെ ഐഡന്റിറ്റിയിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാരണത്താലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലൈസൻസില്ലാതെ സനദ് സർവിസ് സെന്ററിന്റെ വ്യാപാര മുദ്ര വാണിജ്യ പ്രവർത്തനങ്ങളിലും സ്റ്റോർ ബോർഡുകളിലും നിയമവിരുദ്ധമായി ഉപയോഗിക്കുന്ന നിരവധി ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതും വ്യാപാരമുദ്ര നിയമത്തിന്റെ ലംഘനവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. നിയമ നടപടികൾ ഒഴിവാക്കാൻ ഇത്തരം പ്രവർത്തനങ്ങളിൽനിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

