‘മറഗാട്ടി’ ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കരുതെന്ന് - ഒമാൻ
text_fieldsമസ്കത്ത്: ‘മറഗാട്ടി’ ബ്രാൻഡ് ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ. ഉൽപന്നത്തിൽ നിരോധിത കൃത്രിമ നിറങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഈജിപ്തിൽ നിന്നുള്ള ഉൽപന്നമാണ് ‘മറഗാട്ടി’ചിക്കൻ സ്റ്റോക്ക് ക്യൂബുകൾ. 01/11/2026 വരെ കാലാവധിയുള്ള ഉൽപന്നത്തിലാണ് അപകടകരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.
ഉപഭോക്താക്കൾ ഭക്ഷ്യ സുരക്ഷാ അധികൃതരുടെ നിർദേശങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായ ഭക്ഷ്യവസ്തുക്കൾ മാത്രം ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.സംശയനിവാരണത്തിനായി ഫുഡ് സേഫ്റ്റി ആൻഡ് ക്വാളിറ്റി സെന്റർ വെബ്സൈറ്റോ ഹെൽപ്പ് ലൈൻ നമ്പറുകളോ ഉപയോഗിക്കാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

