മസ്കത്ത്: രാജ്യത്ത് ദേശീയ ഡി.എൻ.എ ഡാറ്റാബേസ് സ്ഥാപിക്കുമെന്ന് റോയൽ ഒമാൻ പൊലിസ് അറിയിച്ചു.ജർമൻ കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുക. പൊലിസ് ആൻറ് കസ്റ്റംസ് ഇൻസ്പെക്ടർ ജനറൽ ലഫ്.ജനറൽ ഹസൻ ബിൻ മൊഹ്സെൻ അൽ ഷിറൈഖിയും കമ്പനി പ്രതിനിധിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു. പൊലിസ് ആൻറ് കസ്റ്റംസ് അസി.ഇൻസ്പെക്ടർ ജനറൽ സുലൈമാൻ ബിൻ മുഹമ്മദ് അൽ ഹാർത്തിയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ജർമൻ കമ്പനിയുടെ പ്രതിനിധികളും ചടങ്ങിൽ പെങ്കടുത്തു. പദ്ധതിയുടെ വിശദ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല. ഡി.എൻ.എ ഡാറ്റാബേസ് യാഥാർഥ്യമാക്കുന്നത് കുറ്റകൃത്യങ്ങളുടെ അന്വേഷണത്തിന് സഹായകരമാകും. ഒപ്പം കാണാതായവരെ കണ്ടെത്തൽ, അജ്ഞാത മൃതദേഹങ്ങളുടെ താരതമ്യം അടക്കം പ്രവർത്തനങ്ങൾക്കും ഡി.എൻ.എ ഡാറ്റാബേസ് സഹായകരമാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2018 8:52 AM GMT Updated On
date_range 2019-02-15T10:29:59+05:30രാജ്യത്ത് ദേശീയ ഡി.എൻ.എ ഡാറ്റാബേസ് സ്ഥാപിക്കും
text_fieldsNext Story