Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ വി​വാ​ഹ...

ഒ​മാ​നി​ൽ വി​വാ​ഹ മോ​ച​ന​നി​ര​ക്ക് കു​റ​ഞ്ഞു

text_fields
bookmark_border
ഒ​മാ​നി​ൽ വി​വാ​ഹ മോ​ച​ന​നി​ര​ക്ക് കു​റ​ഞ്ഞു
cancel

മ​സ്‌​ക​ത്ത്: രാ​ജ്യ​ത്ത്​ വി​വാ​ഹ മോ​ച​ന​നി​ര​ക്ക് കു​റ​ഞ്ഞ​താ​യി ദേ​ശീ​യ സ്ഥി​തി വി​വ​ര ​കേ​ന്ദ്ര​ത്തി‍െൻറ റി​പ്പോ​ര്‍ട്ട്. 2019മാ​യി താ​ര​ത​മ്യം ചെ​യ്യു​​​മ്പോ​ൾ 8.1 ശ​ത​മാ​നം കു​റ​വാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം 3,426 വി​വാ​ഹ മോ​ച​ന സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​നു​വ​ദി​ച്ചു. 2020ല്‍ ​ഒ​രു ദി​വ​സം ശ​രാ​ശ​രി 10 വി​വാ​ഹ മോ​ച​ന കേ​സു​ക​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ 796 വി​വാ​ഹ​മോ​ച​ന​ങ്ങ​ള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്ത​ത് മ​സ്‌​ക​ത്ത് ഗ​വ​ര്‍ണ​റേ​റ്റി​ലാ​ണ്. വ​ട​ക്ക​ന്‍ ബാ​ത്തി​ന​യി​ല്‍ 672 കേ​സു​ക​ള്‍. ഏ​റ്റ​വും കു​റ​വ് വി​വാ​ഹ മോ​ച​ന​ങ്ങ​ള്‍ മു​സ​ന്ദം ഗ​വ​ര്‍ണ​റേ​റ്റി​ലാ​ണ്- 18 കേ​സു​ക​ള്‍. അ​തേ​സ​മ​യം, 18,621 വി​വാ​ഹ​ങ്ങ​ളാ​ണ് 2020ല്‍ ​രാ​ജ്യ​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. 2019നെ ​അ​പേ​ക്ഷി​ച്ച് 2.1 ശ​ത​മാ​നം കു​റ​വാ​ണി​തെ​ന്നും ദേ​ശീ​യ സ്ഥി​തി വി​വ​ര വി​ഭാ​ഗം ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

ഏ​റ്റ​വും കൂ​ടു​ത​ൽ വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രി​ക്കു​ന്ന ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ വ​ട​ക്ക​ൻ ബാ​ത്തി​ന​യാ​ണ്​ മു​ന്നി​ൽ. 3,938 വി​വാ​ഹ​ങ്ങ​ളാ​ണ്​ ക​ഴി​ഞ്ഞ വ​ർ​ഷം ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്ന​ത്. 2011മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ 11 ശ​ത​മാ​ന​ത്തി‍െൻറ വ​ർ​ധ​ന​വാ​ണ്​ വ​ന്നി​ട്ടു​ള്ള​ത്. 3,354 വി​വാ​ഹ​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത മ​സ്ക​​ത്താ​ണ്​ ര​ണ്ടാം സ്ഥാ​ന​ത്ത്​. 2019നെ ​അ​പേ​ക്ഷി​ച്ച് 1.9 ശ​ത​മാ​ന​ത്തി‍െൻറ വ​ർ​ധ​ന​വാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscatdivorce ratelower than 2019
News Summary - In Oman, the divorce rate is lower than in 2019
Next Story