Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതി​മിം​ഗ​ല​ത്തി​ന്...

തി​മിം​ഗ​ല​ത്തി​ന് സ​മീ​പം ഡൈ​വി​ങ്

text_fields
bookmark_border
തി​മിം​ഗ​ല​ത്തി​ന് സ​മീ​പം ഡൈ​വി​ങ്
cancel

മ​സ്‌​ക​ത്ത്: മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ ഖ​ന്ത​ബ് തീ​ര​ത്ത് ഓ​ർ​ക്ക തി​മിം​ഗ​ല​ത്തി​ന് സ​മീ​പം ഒ​രാ​ൾ ഡൈ​വ് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഒ​മാ​ൻ പ​രി​സ്ഥി​തി അ​തോ​റി​റ്റി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​ത്ത​രം പ്ര​വൃ​ത്തി​ക​ൾ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

സ​മു​ദ്ര​ജീ​വി​ക​ളെ​യും പ്ര​ത്യേ​കി​ച്ച് ഓ​ർ​ക്ക പോ​ലു​ള്ള വ​മ്പ​ൻ ക​ട​ൽ ജീ​വി​ക​ളെ​യും സ​മീ​പി​ക്കു​ക​യോ അ​വ​യു​മാ​യി ഇ​ട​പ​ഴ​കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി. ഓ​ർ​ക്ക​ക​ളു​ടെ പെ​രു​മാ​റ്റം പ്ര​വ​ചി​ക്കാ​നാ​വാ​ത്ത​തും ആ​ക്ര​മ​ണ സാ​ധ്യ​ത​യു​ള​ള​വ​യു​മാ​ണ്. സ​മു​ദ്ര​ജീ​വി​ക​ളെ സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ച്ച്, സാ​ധ്യ​മാ​യി​ട​ത്ത് ബോ​ട്ടു​ക​ളി​ൽ നി​ന്നു​മാ​ത്രം നി​രീ​ക്ഷി​ക്ക​ണ​മെ​ന്നും നീ​ന്തു​ക​യോ മു​ങ്ങു​ക​യോ അ​ടു​ത്തി​ട​പ​ഴ​കാ​ൻ ശ്ര​മി​ക്കു​ക​യോ ചെ​യ്യാ​തി​രി​ക്ക​ണ​മെ​ന്നും പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. വ​ന്യ​ജീ​വി​ക​ളെ മാ​നി​ക്കു​ക​യും സു​ര​ക്ഷി​ത അ​ക​ലം പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ജൈ​വ​വൈ​വി​ധ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നും മ​നു​ഷ്യ​രെ​യും സ​മു​ദ്ര​ജീ​വി​ക​ളെ​യും ഒ​രു​പോ​ലെ സം​ര​ക്ഷി​ക്കു​ന്ന​തി​നും അ​നി​വാ​ര്യ​മെ​ന്ന് പ​രി​സ്ഥി​തി അ​തോ​റി​റ്റി ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsOmangulfnewsmalayalam
News Summary - Diving near a whale shark
Next Story