മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി റമദാൻ റിലീഫ് ഫണ്ട് വിതരണം
text_fieldsമസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി റമദാൻ റിലീഫ് ഫണ്ട് വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ല വനിതാ ലീഗ് പ്രസിഡന്റ് എ.ആമിന ടീച്ചർ നിർവഹിക്കുന്നു
മസ്കത്ത്: അർഹതപ്പെട്ട മെമ്പർമാരായ ആറ് പേർക്ക് മസ്കത്ത് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റിയുടെ റമദാൻ റിലീഫ് ഫണ്ട് വിതരണം സെൻട്രൽ കമ്മിറ്റി സെക്രട്ടറി ബി.എസ്. ഷാജഹാൻ , കോഴിക്കോട് ജില്ല വനിതാ ലീഗ് പ്രസിഡന്റ് എ.ആമിന ടീച്ചർ എന്നിവർ നിർവഹിച്ചു.
അൽഖൂദ് ഏരിയ കമ്മറ്റിയുടെ അംഗത്വമുള്ള പ്രവർത്തകരിൽ പ്രയാസ അനുഭവിക്കുന്ന ആറ് പ്രവർത്തകർക്കാണ് സഹായം നൽകിയത്. കെ.എം.സി.സി മെമ്പർഷിപ്പ് ഉള്ളവർക്കായി രണ്ടേകാൽ ലക്ഷം രൂപയോളം റമദാൻ റിലീഫിനായി ഉപയോഗിച്ചു . സഹായങ്ങൾ അവരുടെ നാട്ടിലെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയാണ് ചെയ്തത്.
ചടങ്ങിൽ ഹമീദ് പേരാമ്പ്ര അധ്യക്ഷത വഹിച്ചു.അബ്ദുൽ കരീം പേരാമ്പ്ര, ഷാജഹാൻ തായാട്ട്, അബ്ദുൽ ഹക്കീം പാവറട്ടി, ഹമീദ് കുറ്റ്യാടി, ജാബിർ മയ്യിൽ, ഷദാബ് തളിപറമ്പ, ഫസലുറഹ്മാൻ, സി.വി.എം.ബാവ വേങ്ങര എന്നിവർ സംസാരിച്ചു.ടി.പി. മുനീർ സ്വാഗതവും ഫൈസൽ മുണ്ടൂർ നന്ദിയും പറഞ്ഞു.

