‘കൂൾ എയ്ഡ്’ വിതരണം
text_fieldsതൃശൂർ അസോസിയേഷൻ മസ്‌കത്തിന്റെ നേതൃത്വത്തിൽ നടന്ന കൂൾ എയ്ഡ് വിതരണം
മസ്കത്ത്: തൃശൂർ അസോസിയേഷൻ മസ്‌കത്തിന്റെ നേതൃത്വത്തിൽ ഗാല, അൽ അൻസാബ് മേഖലകളിൽ ‘കൂൾ എയ്ഡ്’ എന്ന പേരിൽ പൊതു ഇടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ശീതള പാനീയങ്ങൾ വിതരണം ചെയ്തു. എല്ലാ വർഷവും വേനൽക്കാലത്ത് സംഘടിപ്പിച്ചു വരുന്ന കൂൾ എയ്ഡ് പദ്ധതിയുടെ ഈ വർഷത്തെ ആദ്യ വിതരണ പരിപാടി വൈസ് പ്രസിഡന്റ് മണികണ്ഠൻ കോതോട്ട് ഉദ്ഘാടനം ചെയ്തു. ചൂട് ശക്തമായി തുടരുന്ന സാഹചര്യത്തിൽ, വരും മാസങ്ങളിലും വിവിധ മേഖലകൾ കേന്ദ്രീകരിച്ച് ഈ സേവന പ്രവർത്തനം തുടരുമെന്ന് സാമൂഹിക ക്ഷേമ സെക്രട്ടറി ബിജു അമ്പാടി അറിയിച്ചു. പ്രോഗ്രാം കൺവീനർ കിഫിൽ ഇക്ബാലിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ നാനൂറിലേറെ തൊഴിലാളികൾക്ക് കിറ്റുകൾ വിതരണം ചെയ്തു. ശ്യാം കോമത്ത്, ഉല്ലാസ് വള്ളുള്ളിശ്ശേരി, സുനീഷ് ഗുരുവായൂർ എന്നിവർ നേതൃത്വം നൽകി. ട്രഷറർ മുഹമ്മദാലി നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

