ഇഫ്താർ കിറ്റ് വിതരണം
text_fieldsകൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ റൂവി ഹൈസ്ട്രീറ്റിൽ നടന്ന ഇഫ്താർ കിറ്റ് വിതരണം
മസ്കത്ത്: കൈരളി റൂവി കൂട്ടായ്മയുടെ നേതൃത്വത്തിൽ റൂവി ഹൈ സ്ട്രീറ്റിൽ അഞ്ഞൂറോളം ഇഫ്താർ കിറ്റ് വിതരണം ചെയ്തു. ഫാൽക്കൺ പ്രിന്റേഴ്സ് ഉടമ സുരേന്ദ്രൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഒമാനിലെ വിവിധ പ്രദേശങ്ങളിൽ കൈരളിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിലാണ് ഇഫ്താർ സംഗമങ്ങൾ നടക്കുന്നത്. വിശക്കുന്നവന് ഭക്ഷണം നൽകുന്നതിലും വലിയ സാമൂഹികക്ഷേമ പ്രവർത്തനം ഇല്ല എന്നതാണ് കൈരളി എക്കാലവും മുന്നോട്ടുവെക്കുന്ന ആശയമെന്ന് സംഘാടകർ അറിയിച്ചു.
ഇത് രണ്ടാം തവണയാണ് കൈരളി റൂവി കൂട്ടായ്മ റൂവി ഹൈ സ്ട്രീറ്റിൽ കിറ്റ് വിതരണം ചെയ്യുന്നത്. ഭാവിയിലും ഇത്തരം സാമൂഹിക സേവന പരിപാടികൾ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

