സൗജന്യ കണ്സള്ട്ടേഷന് കാര്‍ഡ് വിതരണം
text_fieldsബദര്‍ അല്‍ സമ ഹോസ്പിറ്റലിന്റെ സൗജന്യ കണ്സള്ട്ടേഷന്
കാര്‍ഡ് വിതരണം ചെയ്യുന്നു
മസ്കത്ത്: സി.എച്ച് അനുസ്മരണത്തോടനുബന്ധിച്ച് റൂവി കെ.എം.സി.സി ബദര്‍ അല്‍ സമ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തിയ മെഡിക്കൽ ക്യാമ്പില്‍ രക്തം നല്‍കിയവര്‍ക്ക് ബദര്‍ അല്‍ സമ ഹോസ്പിറ്റല്‍ നല്കുന്ന ഒരു വര്‍ഷത്തെ സൗജന്യ കണ്സള്ട്ടേഷന് (സ്പെഷാലിറ്റി) കാര്‍ഡ് വിതരണം ചെയ്തു. കോഴിക്കോട് സി.എച്ച് സെന്റര്‍ സെക്രട്ടറി ബപ്പന്‍കുട്ടി ഹബീബ് വടകരക്ക് ആദ്യ കാര്‍ഡ് നല്കി.
ഒമാനിലെ മുഴുവന്‍ ബദര്‍ അല്‍ സമ ഹോസ്പിറ്റലിലും ഈ കാര്‍ഡ് ലഭിച്ചവര്‍ക്ക് കണ്സള്ട്ടേഷന് ഒരു വര്‍ഷം സൗജന്യമാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

