Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ൻ സോ​ഷ്യ​ൽ...

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ഓ​ണ​സ​ദ്യ വി​ത​ര​ണം

text_fields
bookmark_border
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം ഓ​ണ​സ​ദ്യ വി​ത​ര​ണം
cancel
camera_alt

ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം സം​ഘ​ടി​പ്പി​ച്ച ഓ​ണ​സ​ദ്യ വി​ത​ര​ണം

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് മ​ല​യാ​ള വി​ഭാ​ഗം , ഓ​ണാ​ഘോ​ഷ​ത്തോ​ടും മ​ല​യാ​ള വി​ഭാ​ഗ​ത്തി​െൻറ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ത്തി​െൻറ​യും ഭാ​ഗ​മാ​യി അം​ഗ​ങ്ങ​ൾ​ക്കും കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും ഓ​ണ​സ​ദ്യ വി​ത​ര​ണം ന​ട​ത്തി.

അ​ന​ന്ത​പു​രി റ​സ്​​റ്റാ​റ​ൻ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ദ്യ വി​ത​ര​ണം ചെ​യ്​​ത​ത്. എ​ല്ലാ വ​ർ​ഷ​വും ഓ​ണ​ത്തി​ന് മൂ​ന്നു ദി​വ​സം നീ​ളു​ന്ന വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​വും മൂ​വാ​യി​ര​ത്തി​ല​ധി​കം പേ​ർ​ക്ക് സ​ദ്യ​യു​മാ​ണ് ന​ൽ​കി വ​രാ​റു​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് മൂ​ലം ഇ​തി​നു​ സാ​ധി​ച്ചി​ല്ല. ഒ​മാ​ൻ സ​ർ​ക്കാ​റി​െൻറ ന​ട​പ​ടി​ക​ളി​ലൂ​ടെ ഈ ​വ​ർ​ഷം കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ങ്കി​ലും കോ​വി​ഡ് പ്രോ​ട്ടോ​കോ​ളു​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഓ​ണ​സ​ദ്യ വി​ത​ര​ണം മാ​ത്രം ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ക​ൺ​വീ​ന​ർ പി. ​ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

അ​ടു​ത്ത വ​ർ​ഷ​ത്തോ​ടെ കോ​വി​ഡ് ഇ​ല്ലാ​താ​യി വി​പു​ല​മാ​യ രീ​തി​യി​ൽ ത​ന്നെ ഓ​ണാ​ഘോ​ഷം ന​ട​ത്താ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും ശ്രീ​കു​മാ​ർ പ​റ​ഞ്ഞു.

ഓ​ണ​സ​ദ്യ അം​ഗ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത് ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം മൂ​ല​മാ​ണെ​ന്നും ന​ഗ​ര​ത്തി​ലെ ര​ണ്ടു കേ​ന്ദ്ര​ങ്ങ​ളി​ലാ​യി എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും സ​ദ്യ വി​ത​ര​ണം ചെ​യ്‌​തെ​ന്നും സെ​ക്ര​ട്ട​റി ഷ​ഹീ​ർ പ​റ​ഞ്ഞു.

പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി മു​ൻ ഭാ​ര​വാ​ഹി​ക​ളാ​യ താ​ജ് മാ​വേ​ലി​ക്ക​ര, ജൈ​കി​ഷ് പ​വി​ത്ര​ൻ എ​ന്നി​വ​ർ പ​റ​ഞ്ഞു .

മ​ല​യാ​ളം വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളാ​യ ലേ​ഖ വി​നോ​ദ് , അ​ജി​ത് മേ​നോ​ൻ, ബാ​ബു തോ​മ​സ് എ​ന്നി​വ​ർ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian society
News Summary - Distribution of Club Malayalam section of Indian Society
Next Story