Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍...

ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ടാ​ബ്​​ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു

text_fields
bookmark_border
ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് ടാ​ബ്​​ലെ​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​തു
cancel
camera_alt

ഇന്ത്യൻ സ്​കൂൾ വിദ്യാർഥികൾക്ക്​ നൽകുന്നതിനായുള്ള ടാബ്​ലെറ്റുകൾ സ്‌കൂള്‍ ബോര്‍ഡ് ചെയര്‍മാന്‍ ബേബി സാം സാമുവലിന് കൈമാറുന്നു

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ പാ​വ​പ്പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ൾ​ക്കാ​യി ടാ​ബ്​​ലെ​റ്റു​ക​ൾ സ​മ്മാ​നി​ച്ചു. 'ഒ​മാ​ന്‍ മ​ല​യാ​ളി​ക​ള്‍' വാ​ട്സ്​​ആ​പ് ഗ്രൂ​പ്പും പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്​​സ്​​ചേ​ഞ്ചും ചേ​ർ​ന്നാ​ണ്​ ടാ​ബ്​​ലെ​റ്റു​ക​ൾ ന​ൽ​കി​യ​ത്. ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്‌​സ് ഓ​ഫി​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ 'ഒ​മാ​ന്‍ മ​ല​യാ​ളി​ക​ള്‍' വാ​ട്‌​സ്ആ​പ് ഗ്രൂ​പ് ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍ റ​ഹീം വെ​ളി​യ​ങ്കോ​ടും പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്‌​സ്‌​ചേ​ഞ്ച് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​ബി​ന്‍ ജ​യിം​സും ചേ​ര്‍ന്ന് ഇ​ന്ത്യ​ന്‍ സ്‌​കൂ​ള്‍ ബോ​ര്‍ഡ് ചെ​യ​ര്‍മാ​ന്‍ ബേ​ബി സാം ​സാ​മു​വ​ലി​ന് ടാ​ബ്‌​െ​ല​റ്റു​ക​ള്‍ കൈ​മാ​റി.

സ​ലാ​ല ഉ​ള്‍പ്പെ​ടെ 16 ഇ​ന്ത്യ​ന്‍ സ്‌​കൂ​ളു​ക​ളി​ലെ നി​രാ​ലം​ബ​രാ​യ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കാ​ണ് അ​റി​വി​ന് വ​ഴി​യൊ​രു​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​തെ​ന്നും തു​ട​ര്‍ന്നും ഇ​തു​പോ​ലു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​തി​നാ​യു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കി വ​രു​ക​യാ​ണെ​ന്നും ചീ​ഫ് കോ​ഒാ​ഡി​നേ​റ്റ​ര്‍ റ​ഹിം വെ​ളി​യ​ങ്കോ​ട് പ​റ​ഞ്ഞു. ടാ​ബ്‌​െ​ല​റ്റു​ക​ള്‍ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത പു​രു​ഷോ​ത്തം കാ​ഞ്ചി എ​ക്‌​സ്‌​ചേ​ഞ്ചി​നും ​േഡ​റ്റ സ്‌​പോ​ണ്‍സ​ര്‍ ചെ​യ്ത റെ​ന്ന മൊ​ബൈ​ല്‍സി​നും വാ​ട്‌​സ്ആ​പ് ഗ്രൂ​പ് കോ​ഒാ​ഡി​നേ​റ്റ​ര്‍മാ​ര്‍ ന​ന്ദി അ​റി​യി​ച്ചു.ഗ്രൂ​പ് കോ​ഒാ​ഡി​നേ​റ്റ​ര്‍മാ​രാ​യ ബ​ഷീ​ര്‍ ശി​വ​പു​രം, അ​ഷ്‌​റ​ഫ് ചാ​വ​ക്കാ​ട്, മു​ഹ്സി​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tabletsIndian school students
Next Story