Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകളിസ്ഥലത്തെ ചൊല്ലി...

കളിസ്ഥലത്തെ ചൊല്ലി തർക്കം: മലയാളി വിദ്യാർഥികൾക്ക്​ മർദനമേറ്റു

text_fields
bookmark_border
dispute for gold necklace
cancel

മത്ര: കളിസ്ഥലത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്​ മലയാളി വിദ്യാർഥികളെ മർദിച്ച്​ പരിക്കേൽപ്പിച്ചു. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. മലയാളി കുട്ടികൾ പതിവായി കളിച്ചുകൊണ്ടിരിക്കുന്ന സ്ഥലം കൈയേറി ഒരു കൂട്ടം ബംഗ്ലാദേശ് യുവാക്കള്‍ കളി തുടങ്ങിയതാണ്​ പ്രശ്​നകാരണം. ചോദ്യം ചെയ്ത മലയാളി വിദ്യാര്‍ത്ഥികളെ പരിഹസിക്കുകയും ക്രിക്കറ്റ് ബാറ്റ് കൊണ്ട് തലക്ക് അടിക്കുകയുമായിരുന്നു.

മലയാളി വിദ്യാർഥികളാണ് കളിക്ക് അനുയോജ്യമായ രീതിയില്‍ ഗ്രൗണ്ട് ഒരുക്കിയിരുന്നത്. അവിടെ എത്തിയാണ് ബംഗ്ലായുവാക്കള്‍ കളി തുടങ്ങിയത്. കളി സ്ഥലം കൈയേറിയത്​ ചോദ്യം ചെയ്തപ്പഴാണ് ആക്രമിച്ചതെന്ന് മലയാളി വിദ്യാർഥികള്‍ പറഞ്ഞു. തലക്കും കാലിനും പരിക്കേറ്റ രണ്ട് പേരെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. മത്ര പൊലീസില്‍ പരാതി നല്‍കിയതി‍െൻറ അടിസ്ഥാനത്തില്‍ പൊലീസ് വിളിച്ച് താക്കീത് ചെയ്ത് വിട്ടയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mathraMalayalee studentsDispute over playground
News Summary - Dispute over playground: Malayalee students beaten up
Next Story