കരകൗശല വസ്തുക്കളുടെ പ്രദർശനം
text_fieldsദുകമിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നടന്ന കരകൗശല വസ്തുക്കളുടെ പ്രദർശനത്തിൽനിന്ന്
മസ്കത്ത്: അൽ വുസ്ത ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റിയുടെ നേതൃത്വത്തിൽ കരകൗശല വസ്തുക്കളുടെ പ്രദർശനം സംഘടിപ്പിച്ചു. ഒമാനി കരകൗശല ദിനത്തോടനുബന്ധിച്ച് ദുകമിലെ ക്രൗൺ പ്ലാസ ഹോട്ടലിലായിരുന്നു പ്രദർശനം.
കരകൗശല ഉൽപന്നങ്ങൾ, പരമ്പരാഗത കരകൗശല വസ്തുക്കളുടെ വിഭാഗം, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള വിഭാഗം എന്നിവ പ്രദർശനത്തിലുണ്ട്. രാജ്യത്തെ കരകൗശല വസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്നതിനും കരകൗശല വിദഗ്ധരെയും അവരുടെ ഉൽപന്നങ്ങളെയും പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് എക്സിബിഷൻ സംഘടിപ്പിച്ചിരിക്കുന്നതെന്ന് ഗവർണറേറ്റിലെ ചെറുകിട, ഇടത്തരം സംരംഭ വികസന അതോറിറ്റി ഡയറക്ടർ ഫയീസ് ബിൻ മുഹമ്മദ് അൽ കിന്ദി പറഞ്ഞു.

