ദിശ വനിത സൗഹൃദ സംഗമം
text_fieldsമസ്കത്ത്: ദിശ വനിത സൗഹൃദ സംഗമം അസൈബ പ്രൈവറ്റ് സ്കൂളിൽ നടന്നു. ഫിറോസ യൂസുഫ് പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ ദിശ വനിത ഫോറം പ്രസിഡന്റ് സൽമ നജീബ് അധ്യക്ഷത വഹിച്ചു. ആയിഷ മൊയ്തു, സൽമ നസീർ, അജിത വിനോദ് എന്നിവർ സംസാരിച്ചു. വീ ഹെൽപ് സാരഥി സരസ്വതി മനോജ് അതിഥിയായി. പ്രസംഗം, മാപ്പിള പാട്ട് ,യാത്ര അനുഭവങ്ങൾ, സംഘഗാനം, കവിത ബലൂൺ കളി, ലെമൺ സ്പൂൺ, ക്യാപ് പാസിങ് എന്നിങ്ങനെ വിവിധ തരം കലാകായിക മത്സരങ്ങൾ പരിപാടിയുടെ ഭാഗമായി നടന്നു.
ഊഷ്മളമായ ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ ഈ സംഗമം ഉപകാരപ്പെട്ടെന്ന് പരിപാടിയിൽ പങ്കെടുത്തവർ പറഞ്ഞു. ഹൻസിൻ ജാബിറും പരിപാടിയുടെ അവതാരകയായി. നിഷ ഷാനവാസ് സ്വാഗതവും റൈഹാന നന്ദിയും പറഞ്ഞു. സംഘാടകരായ മുനീറ, ഷംന, റിസ്വാന, ലുബ്ന,ഹസീന, ഫൗസിയ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

