Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഎൻ.ഒ.സി നീക്കം ചെയ്യൽ:...

എൻ.ഒ.സി നീക്കം ചെയ്യൽ: ആലോചനകൾ സജീവം

text_fields
bookmark_border
എൻ.ഒ.സി നീക്കം ചെയ്യൽ:  ആലോചനകൾ സജീവം
cancel
മസ്​കത്ത്​: ഒമാനിൽ വിദേശികൾക്കായുള്ള എൻ.ഒ.സി വ്യവസ്​ഥകൾ നീക്കം ചെയ്യുന്നത്​ സംബന്ധിച്ച ആലോചനകൾ സജീവമെന്ന്​ സൂചന. എൻ.ഒ.സി നീക്കുന്നത്​ വഴി തങ്ങളുടെ കമ്പനികൾക്കുണ്ടാകുന്ന ആഘാതങ്ങൾ സംബന്ധിച്ച ചർച്ചകൾ സ്വദേശി ബിസിനസുകാർ നടത്തിവരുന്നതായി പ്രാദേശികപത്രങ്ങൾ റിപ്പോർട്ട്​ ചെയ്​തു.
വിദേശികളുടെ താമസ നിയമത്തിലെ 11ാം വകുപ്പ്​ പ്രകാരമാണ്​ എൻ.ഒ.സി നിർബന്ധമാക്കപ്പെടുന്നത്​. ഇത്​ പ്രകാരം ഒമാനിൽ വിദേശി തൊഴിലാളികൾക്ക്​ തൊഴിൽ മാറുന്നതിന്​ തൊഴിലുടമയിൽ നിന്നുള്ള നോ ഒബ്​ജക്ഷൻ സർട്ടിഫിക്കറ്റ്​ ഹാജരാക്കണം. അല്ലാത്തപക്ഷം രാജ്യം വിട്ട്​ രണ്ട്​ വർഷത്തിന്​ ശേഷം മാത്രമേ ഒമാനിലേക്ക്​ തിരികെയെത്താൻ സാധിക്കുകയുള്ളൂ. ഇത്​ റദ്ദാക്കുക വഴി വിദേശികൾക്ക്​ സ്വതന്ത്ര്യമായി തൊഴിൽ മാറാൻ സാധിക്കും.
എൻ.ഒ.സി വ്യവസ്​ഥ നീക്കം ചെയ്യുന്നതോടെ തൊഴിലാളികളെ കൂടുതലായി ആവശ്യമുള്ള വിലായത്തുകളിലേക്കും ഗവർണറേറ്റുകളിലേക്കും ആളുകൾ കൂടുതലായി മാറുമെന്ന്​ സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു. ഇത്​ ജനസംഖ്യയിൽ സ്വാധീനം ചൊലുത്തും. കഴിവുള്ളതും പരിശീലനം സിദ്ധിച്ചതുമായ തൊഴിലാളികൾ എതിരാളികളായുള്ള സ്​ഥാപനങ്ങളിലേക്ക്​ ആകർഷിക്കപ്പെടും. ഇത്​ സ്വകാര്യ സ്​ഥാപനങ്ങളുടെ ഉത്​പാദനക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു. തൊഴിലാളികളെ നഷ്​ടമാകുന്നത്​ സ്​ഥാപനങ്ങളുടെ സാമ്പത്തിക ഭദ്രതയെയും ബാധിക്കും. പുതിയ വിദേശ നിക്ഷേപ നിയമം കൂടി നിലവിൽ വന്നതിനാൽ വിദേശ തൊഴിലാളികൾ സ്വന്തം കമ്പനി സ്​ഥാപിക്കാനും ശ്രമിക്കും. ഇത്​ സ്വദേശി സ്​ഥാപനങ്ങളെ ദുർബലപ്പെടുത്തും. ജോലി മാറുന്നവരിൽ നിന്ന്​ സ്​ഥാപനങ്ങളുടെ രഹസ്യ വിവരങ്ങൾ ചോരാനും സാധ്യതയുണ്ട്​. തൊഴിലാളികളും തൊഴിലുടമയും തമ്മിലുള്ള തർക്കങ്ങളും കേസുകളും ഇതുവഴി വർധിക്കും. ഇത്​ ജുഡീഷ്യറിക്ക്​ ഭാരമുണ്ടാക്കുകയും ചെയ്യുമെന്ന്​ സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു. ജോലി മാറുന്ന വിദേശികൾക്ക്​ ഉയർന്ന വേതനം നൽകേണ്ടിവരും. ഇത്​ ബിസിനസുകളെയും അവയുടെ മത്സരക്ഷമതയെയും ബാധിക്കുകയും ചെയ്യും. സ്വകാര്യ മേഖലയിൽ വിദേശ തൊഴിലാളികളുടെ എണ്ണം വർധിക്കാനും ഇത്​ കാരണമാകുമെന്ന്​ സ്വദേശി ബിസിനസുകാർ ചൂണ്ടികാണിക്കുന്നു.
പരിശീലനം സിദ്ധിച്ച വിദേശ തൊഴിലാളികൾക്ക്​ ജോലി സ്വതന്ത്ര്യമായി മാറാൻ അവസരമൊരുക്കുന്നത്​ സാമ്പത്തിക സംതുലനാവസ്​ഥയെ ബാധിക്കുമെന്ന്​ ഒമാൻ ചേംബർ ഒാഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രീസ്​ തെക്കൻ ബാത്തിന ഗവർണറേറ്റ്​ മേധാവി ഹമൂദ്​ ബിൻ സാലെം അൽ സാദി പറയുന്നു. സ്വകാര്യ സ്​ഥാപനങ്ങളുടെ ഉത്​പാദന നിരക്ക്​ കുറയാനും ഇത്​ കാരണമാകും. സ്വദേശി കമ്പനികൾ ദുർബലപ്പെടാൻ ഇത്​ വഴിയൊരുക്കുമെന്ന്​ തെക്കൻ ബാത്തിന ഗവർണറേറ്റിലെ ചേംബർ ഡയറക്​ടർ ബോർഡ്​ അംഗം ഫൗലാദ്​ ബിൻ അലി അൽ സിയാബി പറയുന്നു. ബിനാമി വ്യാപാരത്തി​​െൻറ വ്യാപനം തടയാൻ താമസ നിയമത്തി​​െൻറ 11ാം വകുപ്പ്​ സഹായകരമാകുന്നുണ്ടെന്ന്​ ചേംബറി​​െൻറ മറ്റൊരു ഡയറക്​ടർ ബേർഡ്​ അംഗം പറഞ്ഞു.
Show Full Article
TAGS:omangccnewsnocremoving
News Summary - discussions about removing noc oman
Next Story