ഡിസ്കൗണ്ട് പദ്ധതി: എൻ.എം.സി ഗ്രൂപ്പുമായി ധാരണയിലെത്തി
text_fieldsഒമാൻ മലയാളികൾ ഗ്രൂപ്പ് അംഗങ്ങൾക്കായുള്ള വാട്സ്ആപ് പദ്ധതിയുടെ ധാരണാപത്രം എൻ.എം.സി ഹോസ്പിറ്റൽ ഗ്രൂപ്പിന് കൈമാറുന്നു
മസ്കത്ത്: ഒമാൻ മലയാളികൾ വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഡിസ്കൗണ്ട് പദ്ധതിയുടെ ഭാഗമായി എൻ.എം.സി ഹോസ്പിറ്റൽ ഗ്രൂപ്പുമായി ധാരണാപത്രം ഒപ്പുവെച്ചു. ഒമാനിലെ മുഴുവൻ എൻ.എം.സി ആശുപത്രികളിലും ആനുകൂല്യം ലഭ്യമാണ്. എൻ.എം.സി ഗ്രൂപ്പ് മാനേജർ സുരേഷ്, ഒമാൻ മലയാളികൾ ചീഫ് കോഒാഡിനേറ്റർ റഹീം വെളിയങ്കോട്, കോഒാഡിനേറ്റർമാരായ അഷ്റഫ് ചാവക്കാട്, ബഷീർ ശിവപുരം എന്നിവർക്ക് ധാരണാപത്രം കൈമാറി. എൻ.എം.സി പ്രതിനിധി അഫ്സലും ചടങ്ങിൽ പെങ്കടുത്തു.
സൗജന്യ വിമാന സർവിസ് ഉൾപ്പെടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒമാൻ മലയാളികൾ ഇതിനകം നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.