Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവിച്ഛേദിച്ച വൈദ്യുതി...

വിച്ഛേദിച്ച വൈദ്യുതി കണക്​ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി

text_fields
bookmark_border
വിച്ഛേദിച്ച വൈദ്യുതി കണക്​ഷനുകൾ പുനഃസ്ഥാപിച്ചുതുടങ്ങി
cancel

മ​സ്​​ക​ത്ത്​: ബി​ൽ അ​ട​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ക​ൾ പു​നഃ​സ്​​ഥാ​പി​ച്ചു​തു​ട​ങ്ങി. പ​ബ്ലി​ക്​ സ​ർ​വി​സ​സ്​ റെ​ഗു​ലേ​ഷ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ ന​ട​പ​ടി. ബി​ൽ അ​ട​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ ആ​രു​ടെ​യും വൈ​ദ്യു​തി ക​ണ​ക്​​ഷ​നു​ക​ൾ വി​ച്ഛേ​ദി​ക്ക​രു​തെ​ന്ന്​ അ​തോ​റി​റ്റി വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ഉ​ത്ത​ര​വ്​ ന​ൽ​കി​യ​ത്. വി​ച്ഛേ​ദി​ച്ച ക​ണ​ക്​​ഷ​നു​ക​ൾ പു​നഃ​സ്​​ഥാ​പി​ക്കാ​നും അ​തോ​റി​റ്റി അ​ധി​കൃ​ത​ർ വൈ​ദ്യു​തി​വി​ത​ര​ണ ക​മ്പ​നി​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പ​രാ​തി​ക​ൾ ഉ​ള്ള​വ​ർ വി​ത​ര​ണ ക​മ്പ​നി​ക​ളു​ടെ അ​ത​ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ഓ​ഫി​സി​ലോ അ​നു​ബ​ന്ധ കാ​ൾ സെൻറ​റി​ലോ ന​ൽ​കാ​ൻ അ​തോ​റി​റ്റി നി​ർ​ദേ​ശി​ച്ചു.

വി​വി​ധ സാ​മൂ​ഹി​ക അ​ക്കൗ​ണ്ടു​ക​ൾ വ​ഴി​യോ ഹാ​സി​ൽ പ്ലാ​റ്റ്​​ഫോം വ​ഴി​യോ (http://hasil.apsr.om/Login)അ​തോ​റി​റ്റി​ക്കും പ​രാ​തി​ക​ൾ ന​ൽ​ക​ണം. ഉ​പ​ഭോ​ക്​​താ​ക്ക​ൾ ഇ​ല​ക്​​ട്രി​സി​റ്റി ക​മ്പ​നി​ക​ളു​ടെ കൈ​വ​ശ​മു​ള്ള ത​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്ന്​ ന​മാ ഗ്രൂ​പ്​ ക​ഴി​ഞ്ഞ​ദി​വ​സം അ​റി​യി​ച്ചി​രു​ന്നു. ശ​രി​യാ​യ താ​രി​ഫ്​ ല​ഭി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ ഇ​ത്​ വേ​ണ​മെ​ന്നാ​ണ്​ ക​മ്പ​നി അ​റി​യി​ച്ചി​രു​ന്ന​ത്. ആ​ഗ​സ്​​റ്റ്​ അ​വ​സാ​ന​ത്തി​നു​ള്ളി​ൽ വി​വ​ര​ങ്ങ​ൾ പു​തു​ക്ക​ണ​മെ​ന്നാ​ണ്​ ന​മാ ഗ്രൂ​പ് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. വി​ച്ഛേ​ദി​ച്ച​ ക​ണ​ക്​​ഷ​നു​ക​ൾ പു​നഃ​സ്​​ഥാ​പി​ച്ചു​തു​ട​ങ്ങി​യ​താ​യി മ​സ്​​ക​ത്ത്​ ഇ​ല​ക്​​ട്രി​സി​റ്റി ഡി​സ്​​ട്രി​ബ്യൂ​ഷ​ൻ ക​മ്പ​നി അ​റി​യി​ച്ചു. വൈ​ദ്യു​തി​ബ​ന്ധം പു​നഃ​സ്​​ഥാ​പി​ക്കാ​ത്ത​വ​രു​ണ്ടെ​ങ്കി​ൽ 80070008 എ​ന്ന ടോ​ൾ ഫ്രീ ​ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം. മ​റ്റ്​ ക​മ്പ​നി​ക​ളും വൈ​ദ്യു​തി ക​ണ​ക്ഷ​നു​ക​ൾ പു​ന​സ്​​ഥാ​പി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitpower connections
News Summary - Disconnected power connections are being restored
Next Story