നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കും-ഒമാൻ
text_fieldsസയ്യിദ് ബദർ ഹമദ് അൽബുസൈദി
മസ്കത്ത്: മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരത കൈവരിക്കുന്നതിനും നയതന്ത്ര ശ്രമങ്ങൾ ശക്തമാക്കുമെന്ന് സുൽത്താനേറ്റ്.
കുവൈത്തിന്റെ അധ്യക്ഷതയിൽ നടന്ന ജിസിസി മന്ത്രിതല കൗൺസിലിന്റെ 48ാമത് അസാധാരണ സെഷനിൽ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽബുസൈദിയാണ് ഇക്കാര്യം അറിയിച്ചത്. അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന പ്രാദേശിക സംഭവവികാസങ്ങൾ ചർച്ചയായി.
ഇറാൻ-യു.എസ്ആണവ വിഷയത്തിൽ ഒമാൻ വഹിച്ച നിർണായക പങ്കിന് സയ്യിദ് ബദർ പ്രശംസ ഏറ്റുവാങ്ങി.
സംഘർഷം അടിയന്തരമായി ലഘൂകരിക്കാനും നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാനും പ്രസ്താവന ആവശ്യപ്പെട്ടു. നിലവിലുള്ള സംഘർഷം പരിഹരിക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ഇത് അനിവാര്യമാണ്.
ഇസ്രായേൽ ആക്രമണം തടയുന്നതിന് രാഷ്ട്രീയവും നിയമപരവുമായ സമ്മർദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെ സയ്യിദ് ബദർ സഹോദര സൗഹൃദ രാജ്യങ്ങളിലെ നേതാക്കളുമായുള്ള സംഭാഷണങ്ങൾ തുടരുകയാണ്. അന്താരാഷ്ട്ര നിലപാടുകൾ യോജിപ്പിക്കുക, ഇസ്രായേലി ആക്രമണങ്ങൾ ഉടനടി തടയുന്നതിനുള്ള രാഷ്ട്രീയവും നിയമപരവുമായ സമ്മർദം വർധിപ്പിക്കുക, മേഖലയിൽ സ്ഥിരത പുനഃസ്ഥാപിക്കുന്നതിനും കൂടുതൽ സൈനിക വർധനവിന്റെ അപകടങ്ങൾ ഒഴിവാക്കുന്നതിനും സമഗ്രമായ ചർച്ചകളിലേക്ക് നീങ്ങുക എന്നിവയിലായിരുന്നു ജി.സി.സി മന്ത്രിതല കൗൺസിലിന്റെ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

