Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ പ്ര​വാ​സി...

ഒ​മാ​നി​ൽ പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി

text_fields
bookmark_border
ഒ​മാ​നി​ൽ പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് നി​യ​മ​ങ്ങ​ളി​ൽ ഭേ​ദ​ഗ​തി
cancel

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​നി പൗ​ര​ന്മാ​രു​ടെ തൊ​ഴി​ൽ​വ​ത്ക​ര​ണം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് ച​ട്ട​ങ്ങ​ളി​ൽ ഒ​മാ​ൻ സ​ർ​ക്കാ​ർ ഭേ​ദ​ഗ​തി​ക​ൾ ന​ട​പ്പാ​ക്കി. സ്വ​ദേ​ശി​വ​ത്ക​ര​ണ ല​ക്ഷ്യം കൈ​വ​രി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സ് ഇ​ര​ട്ടി​യാ​ക്കി. അ​തേ​സ​മ​യം, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ള​വ് ന​ൽ​കു​ന്ന ഫീ​സ് ഘ​ട​ന​യും പു​തി​യ നി​യ​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി.

പു​തി​യ നി​യ​മ​പ്ര​കാ​രം, ആ​വ​ശ്യ​മാ​യ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​ത്തി​ന്റെ​യും സ്വ​ദേ​ശി​വ​ത്ക​ര​ണ അ​നു​പാ​ത​ത്തി​ന്റെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മാ​നി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളെ ഗ്രീ​ൻ കാ​റ്റ​ഗ​റി, യെ​ല്ലോ കാ​റ്റ​ഗ​റി, റെ​ഡ് കാ​റ്റ​ഗ​റി എ​ന്നി​ങ്ങ​നെ മൂ​ന്ന് വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്.

സ്വ​ദേ​ശി​വ​ത്ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ൽ ഉ​ൾ​​പ്പെ​ടു​ന്ന​ത്.

ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ലെ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് ഫീ​സി​ൽ 30 ശ​ത​മാ​നം ഇ​ള​വ് ല​ഭി​ക്കും. അ​തേ​സ​മ​യം, സ്വ​ദേ​ശി​വ​ത്ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ത്ത യെ​ല്ലോ, റെ​ഡ് കാ​റ്റ​ഗ​റി​ക​ളി​ലെ സ്ഥാ​പ​ന​ങ്ങ​ൾ ഇ​ര​ട്ടി ഫീ​സ് ന​ൽ​കേ​ണ്ടി​വ​രും. സ്വ​ദേ​ശി​വ​ത്ക​ര​ണ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ ഭാ​ഗി​ക​മാ​യി പി​ന്നി​ലാ​യ സ്ഥാ​പ​ന​ങ്ങ​ൾ യെ​ല്ലോ കാ​റ്റ​ഗ​റി​യി​ലും സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ര​ക്ക് വ​ള​രെ കു​റ​വു​ള്ള​തോ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ഒ​ട്ടും പാ​ലി​ക്കാ​ത്ത​തോ ആ​യ സ്ഥാ​പ​ന​ങ്ങ​ൾ റെ​ഡ് കാ​റ്റ​ഗ​റി​യി​ലു​മാ​ണ് ഉ​ൾ​പ്പെ​ടു​ക.

വ്യ​ക്തി​യു​ടെ​യോ ത​സ്തി​ക​യു​ടെ​യോ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല കാ​റ്റ​ഗ​റി നി​ശ്ച​യി​ക്കു​ന്ന​ത്. പ​ക​രം, ആ ​സ്ഥാ​പ​ന​ത്തി​ൽ മൊ​ത്ത​ത്തി​ൽ എ​ത്ര വി​ദേ​ശി​ക​ളും സ്വ​ദേ​ശി​ക​ളും ജോ​ലി ചെ​യ്യു​ന്നു എ​ന്ന​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഫീ​സി​ള​വ് ല​ഭി​ക്കു​ന്ന​തി​നാ​യി മ​ന്ത്രാ​ല​യ​ത്തി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ ന​ൽ​കേ​ണ്ട​തി​ല്ല. മ​ന്ത്രാ​ല​യ​ത്തി​ന്റെ ഓ​ൺ​ലൈ​ൻ ലൈ​സ​ൻ​സി​ങ് പ്ലാ​റ്റ്‌​ഫോ​മു​മാ​യി (Electronic Licensing Platform) സം​വി​ധാ​നം സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ആ​വ​ശ്യ​മാ​യ സ്ദേ​ശി​വ​ൽ​ക​ര​ണ മാ​ന​ദ​ണ്ഡം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​റ്റു ന​ട​പ​ടി​ക​ളി​ല്ലാ​തെ ത​ന്നെ ഫീ​സ് ഇ​ള​വ് സ്വ​യ​മേ​വ ല​ഭ്യ​മാ​കും.

ഒ​രു സ്ഥാ​പ​നം ആ​വ​ശ്യ​മാ​യ സ്വ​ദേ​ശി​വ​ത്ക​ര​ണ ശ​ത​മാ​നം കൈ​വ​രി​ച്ചാ​ലു​ട​ൻ, ലൈ​സ​ൻ​സി​ങ് പ്ലാ​റ്റ്‌​ഫോം അ​ത് തി​രി​ച്ച​റി​യു​ക​യും ആ ​ക​മ്പ​നി​യെ ഗ്രീ​ൻ കാ​റ്റ​ഗ​റി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്യും. ഇ​തി​ലൂ​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് എ​ടു​ക്കു​മ്പോ​ഴോ പു​തു​ക്കു​മ്പോ​ഴോ ഉ​ള്ള 30% ഇ​ള​വ് സ്വാ​ഭാ​വി​ക​മാ​യി ല​ഭ്യ​മാ​കും. ക​മ്പ​നി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ നി​ല​വി​ലെ കാ​റ്റ​ഗ​റി​യും സ്വ​ദേ​ശി​വ​ത്ക​ര​ണ നി​ല​യും മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ലാ​റ്റ്‌​ഫോ​മി​ലൂ​ടെ ത​ന്നെ നേ​രി​ട്ട് നി​രീ​ക്ഷി​ക്കാ​നും മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ലൂ​ടെ അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നും സാ​ധി​ക്കും.

നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭ​ര​ണ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്ലാ​തെ ത​ന്നെ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭ്യ​മാ​കു​ന്ന ഒ​രു ഡി​ജി​റ്റ​ൽ സം​വി​ധാ​ന​മാ​ണ്.

ഫീ​സ് വ​ർ​ധ​ന​യോ ഇ​ള​വു​ക​ളോ മാ​ത്ര​മ​ല്ല, ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​ള്ള സ്ഥി​ര​ത​യാ​ർ​ന്ന തൊ​ഴി​ൽ വി​പ​ണി ഘ​ട​ന സൃ​ഷ്ടി​ക്കു​ക​യാ​ണ് പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ല​ക്ഷ്യ​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ലെ ലേ​ബ​ർ വി​ഭാ​ഗ​ത്തി​ന്റെ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും ഔ​ദ്യോ​ഗി​ക വ​ക്താ​വു​മാ​യ അ​മ്മാ​ർ ബി​ൻ സാ​ലിം അ​ൽ​സാ​ദി വ്യ​ക്ത​മാ​ക്കി.


പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി നീ​ട്ടി​യ​ത് ​പ്രാ​ബ​ല്യ​ത്തി​ൽ

മ​സ്ക​ത്ത്: പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ർ​ക്ക് പെ​ർ​മി​റ്റ് കാ​ലാ​വ​ധി 15 മാ​സ​ത്തി​ൽ​നി​ന്ന് 24 മാ​സ​മാ​യി (ര​ണ്ടു വ​ർ​ഷം) ഉ​യ​ർ​ത്തി​യ​ത് നി​ല​വി​ൽ​വ​ന്നു. ഒ​മാ​ൻ തൊ​ഴി​ൽ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച മി​നി​സ്റ്റീ​രി​യ​ൽ ഡി​സി​ഷ​ൻ 602/2025 ഉ​ത്ത​ര​വ് പ്ര​കാ​രം ഫെ​ബ്രു​വ​രി 15 മു​ത​ൽ ഈ ​മാ​റ്റം പ്രാ​ബ​ല്യ​ത്തി​ൽ​വ​ന്നു. രാ​ജ്യ​ത്തെ തൊ​ഴി​ൽ വി​പ​ണി​യി​ലെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കാ​നും സ്വ​ദേ​ശി​വ​ത്ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര​മാ​യ പ​രി​ഷ്കാ​ര​മാ​ണി​ത്.

നി​ല​വി​ൽ ഒ​മാ​നി​ലെ റ​സി​ഡ​ൻ​സി പെ​ർ​മി​റ്റ് (ഐ.​ഡി കാ​ർ​ഡ്) കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​മാ​ണ്. വ​ർ​ക്ക് പെ​ർ​മി​റ്റും ര​ണ്ടു വ​ർ​ഷ​മാ​ക്കി​യ​തോ​ടെ, ഇ​വ ര​ണ്ടും ഒ​രേ സ​മ​യം പു​തു​ക്കാ​നാ​കു​മെ​ന്ന​ത് പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​വും. ഇ​ത് തൊ​ഴി​ലു​ട​മ​ക​ൾ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സ​മ​യം ലാ​ഭി​ക്കാ​നും ന​ട​പ​ടി​ക​ളു​ടെ നൂ​ലാ​മാ​ല​ക​ൾ കു​റ​ക്കാ​നും സ​ഹാ​യി​ക്കും. അ​തോ​ടൊ​പ്പം പ്ര​ഫ​ഷ​ന​ൽ കാ​റ്റ​ഗ​റി മാ​റ്റു​ന്ന ന​ട​പ​ടി​യും ല​ഘൂ​ക​രി​ച്ചു. ഒ​രു തൊ​ഴി​ലാ​ളി​യു​ടെ ജോ​ലി ത​സ്തി​ക (പ്ര​ഫ​ഷ​ന​ൽ കാ​റ്റ​ഗ​റി) മാ​റ്റ​ണ​മെ​ങ്കി​ൽ മു​മ്പ് നി​ല​വി​ലു​ള്ള പെ​ർ​മി​റ്റ് റ​ദ്ദാ​ക്കി പു​തി​യ പെ​ർ​മി​റ്റി​ന് അ​പേ​ക്ഷി​ക്ക​ണ​മാ​യി​രു​ന്നു. എ​ന്നാ​ൽ പു​തി​യ നി​യ​മം ഇ​ത് ല​ളി​ത​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള വ​ർ​ക്ക് പെ​ർ​മി​റ്റി​ൽ ത​ന്നെ തൊ​ഴി​ലാ​ളി​യു​ടെ ത​സ്തി​ക അ​പ്ഗ്രേ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും.

പു​തി​യ പെ​ർ​മി​റ്റി​ന് മു​ഴു​വ​ൻ തു​ക ഫീ​സ് അ​ട​ക്കു​ന്ന​തി​ന് പ​ക​രം, പ​ഴ​യ ത​സ്തി​ക​യി​ലെ ഫീ​സും പു​തി​യ ത​സ്തി​ക​യി​ലെ ഫീ​സും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം വ​രു​ന്ന തു​ക മാ​ത്രം അ​ട​ച്ചാ​ൽ മ​തി​യാ​കും. ജോ​ലി ത​സ്തി​ക മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​നാ​വ​ശ്യ​മാ​യ പേ​പ്പ​ർ ജോ​ലി​ക​ൾ ഒ​ഴി​വാ​ക്കാ​നും ക​മ്പ​നി​ക​ൾ​ക്ക് ത​ങ്ങ​ളു​ടെ തൊ​ഴി​ലാ​ളി​ക​ളെ ഉ​യ​ർ​ന്ന ത​സ്തി​ക​ക​ളി​ലേ​ക്ക് വേ​ഗ​ത്തി​ൽ നി​യ​മി​ക്കാ​നും ഇ​ത് സ​ഹാ​യ​ക​ര​മാ​വും. കൂ​ടാ​തെ, ഊ​ർ​ജ-​ധാ​തു മേ​ഖ​ല​ക​ളി​ൽ (എ​ന​ർ​ജി ആ​ൻ​ഡ് മി​ന​റ​ൽ​സ്) ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്ക് പ്ര​ഫ​ഷ​ന​ൽ ലൈ​സ​ൻ​സ് നേ​ടു​ന്ന​തി​നാ​യി ഈ ​വ​ർ​ഷം ജൂ​ൺ ഒ​ന്നു വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.


‘റി​യാ​ദ’ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്ക് പ്ര​ത്യേ​ക പ​രി​ഗ​ണ​ന


മ​സ്ക​ത്ത്: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ സ്വ​ദേ​ശി​വ​ത്ക​ര​ണം പാ​ലി​ക്കാ​ത്ത സ​ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള പി​ഴ​യി​ൽ​നി​ന്ന് ‘റി​യാ​ദ’ കാ​ർ​ഡു​ള്ള ചെ​റു​കി​ട-​ഇ​ട​ത്ത​രം സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക ഇ​ള​വു​ക​ളോ സാ​വ​കാ​ശ​മോ ല​ഭി​ക്കും. ഇ​ര​ട്ട ഫീ​സ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന​തി​ന് മു​മ്പ് ചി​ല പെ​ർ​മി​റ്റു​ക​ളി​ൽ ഇ​ള​വു​ക​ളും സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​വ​ർ​ക്ക് ഗ്രീ​ൻ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റു​ന്ന​തി​നും അ​തു​വ​ഴി ഫീ​സ് ഇ​ള​വ് നേ​ടു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണ് ത​രം​തി​രി​ക്ക​ൽ. ഒ​മാ​നി​ലെ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ങ്ങ​ളെ (എ​സ്.​എം.​ഇ​ക​ൾ) പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ചെ​റു​കി​ട ഇ​ട​ത്ത​രം സം​രം​ഭ വി​ക​സ​ന അ​തോ​റി​റ്റി (എ.​എ​സ്.​എം.​ഇ.​ഡി) ന​ൽ​കു​ന്ന ഔ​ദ്യോ​ഗി​ക തി​രി​ച്ച​റി​യ​ൽ രേ​ഖ​യാ​ണ് റി​യാ​ദ കാ​ർ​ഡ്.

കു​റ​ഞ്ഞ ക​ഴി​വു​ള്ള പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളി​ലു​ള്ള ആ​ശ്ര​യം കു​റ​ക്കു​ക, ലൈ​സ​ൻ​സു​ള്ള തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണ​വും യ​ഥാ​ർ​ഥ തൊ​ഴി​ൽ ശ​ക്തി​യും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം കു​റ​യ്ക്കു​ക, സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​നി പൗ​ര​ന്മാ​രു​ടെ പ​ങ്ക് ശ​ക്തി​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ​വ​യും പ​രി​ഷ്‌​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മ​ണെ​ന്ന് തൊ​ഴി​ൽ​ന്ത്രാ​ല​യ വ​ക്താ​വ് അ​മ്മാ​ർ ബി​ൻ സാ​ലിം അ​ൽ സാ​ദി വ്യ​ക്ത​മാ​ക്കി. പു​തു​ക്കി​യ പ്ര​വാ​സി വ​ർ​ക്ക് പെ​ർ​മി​റ്റ് സം​വി​ധാ​നം പൗ​ര​ന്മാ​ർ​ക്ക് കൂ​ടു​ത​ൽ തൊ​ഴി​ൽ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും വി​പ​ണി​യു​ടെ മ​ത്സ​ര​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വ​ർ​ക്ക് പെ​ർ​മി​റ്റു​ക​ളും പ്ര​ഫ​ഷ​ന​ൽ പ്രാ​ക്ടീ​സ് ലൈ​സ​ൻ​സു​ക​ളും നി​യ​ന്ത്രി​ക്കു​ന്ന ച​ട്ട​ങ്ങ​ളി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ൾ ദേ​ശീ​യ തൊ​ഴി​ല​വ​സ​ര നി​ര​ക്ക് ഉ​യ​ർ​ത്താ​നും തൊ​ഴി​ൽ വി​പ​ണി​യി​ലെ ഭ​ര​ണ​പ​ര​മാ​യ കാ​ര്യ​ക്ഷ​മ​ത ശ​ക്തി​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടു​ള്ള സ​മ​ഗ്ര ന​യ​പാ​ക്കേ​ജി​ന്റെ ഭാ​ഗ​മാ​ണ്. തൊ​ഴി​ല​വ​സ​ര​വു​മാ​യി ബ​ന്ധി​പ്പി​ച്ച പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ൾ, വേ​ത​ന സ​ബ്സി​ഡി​ക​ൾ, ജോ​ലി​സ്ഥ​ല പ​രി​ശീ​ല​ന സ്കീ​മു​ക​ൾ തു​ട​ങ്ങി​യ മ​ന്ത്രാ​ല​യ പി​ന്തു​ണ​യു​ള്ള പ​ദ്ധ​തി​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ്ഥാ​പ​ന​ങ്ങ​ളോ​ട് തൊ​ഴി​ൽ മ​ന്ത്രാ​ല​യം ആ​ഹ്വാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:expatriatework permitrulesOman
News Summary - Differences in expatriate work permit rules in Oman
Next Story