ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിച്ച് പുതിയ കരാതിര്‍ത്തി
text_fieldsദിബ്ബ ബോര്‍ഡര്‍
മസ്കത്ത്: ഒമാനും യുനൈറ്റഡ് അറബ് എമിറേറ്റ്സിനും (യു.എ.ഇ) ഇടയില്‍ പുതിയ കരാതിര്‍ത്തി തുറന്നു.
ഒമാന്റെ വടക്കന്‍ ഗവര്‍ണറേറ്റായ മുസന്ദമിനെയും യു.എ.ഇയുടെ ഫുജൈറ എമിറേറ്റ്സിനെയും ബന്ധിപ്പിക്കുന്ന ദിബ്ബ ബോര്‍ഡര്‍ കഴിഞ്ഞ ദിവസമാണ് ഒൗദ്യോഗികമായി തുറന്നത്. യാത്രികര്‍ക്കും ചരക്കുകടത്തിനും ഉള്‍പ്പെടെ ദിബ്ബ അതിര്‍ത്തി വഴി സൗകര്യമൊരുങ്ങും.
സുൽത്താനേറ്റിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ മുസന്ദമിലേക്ക് അയല്രാഷ്ട്രത്തില്നിന്ന് കൂടുതല്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും സാധിക്കും.
ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെയും താമസക്കാരുടെയും യാത്ര സുഗമമാക്കുന്നതിനും പുതിയ കരാതിര്‍ത്തി സഹായകമാകും. ഒരു ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള പുതിയ അതിര്‍ത്തി പോസ്റ്റില്‍ 19 കെട്ടിടങ്ങള്‍ പ്രവര്‍ത്തിക്കും.
യാത്രാ സൗകര്യം പ്രോത്സാഹിപ്പിക്കുന്നതിനും ഒമാനും യു.എ.ഇയും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനും പുതിയ സൗകര്യം സഹായകമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

