‘സിങ് ആൻഡ് വിൻ’ ഫൈനൽ റൗണ്ട് ഡയാന ഹമീദ് നയിക്കും
text_fieldsഡയാന ഹമീദ്
സലാല: ‘ഹാർമോണിയസ് കേരള’ ആറാം സീസണിന് മുന്നോടിയായി മലയാളത്തിന്റെ പ്രിയ ഗായകൻ എം.ജി ശ്രീകുമാറിന്റെ പാട്ടുകളുമായി സംഘടിപ്പിക്കുന്ന ‘സിങ് ആൻഡ് വിൻ’ മത്സരത്തിന്റെ ഫൈനൽ റൗണ്ട് നയിക്കാൻ നടിയും അവതാരകയുമായ ഡയാന ഹമീദ് സലാലയിലെത്തും. മലയാള ടെലിവിഷൻ വേദികളിലൂടെയും സിനിമയിലൂടെയും മലയാളികൾക്ക് പരിചിതമുഖമായ ഡയാന, ജനുവരി 23 വൈകീട്ട് അഞ്ചിന് സലാലയിലെ അൽ വാദി ലുലു ഹൈപർ മാർക്കറ്റിൽ സിങ് ആൻഡ് വിൻ ഫൈനൽ റൗണ്ടിൽ അവതാരകയാവും. ‘ഹാർമോണിയസ് കേരള’ ആറാം സീസണിന്റെ റോഡ്ഷോയും അന്നേ ദിവസം നടക്കും. നൂറുകണക്കിന് പേരാണ് മത്സരത്തിന്റെ ആദ്യ റൗണ്ടിൽ പങ്കാളികളായത്. വിദഗ്ധരായ ജഡ്ജിങ് പാനലിന്റെ നേതൃത്വത്തിൽ വിവിധ ഘട്ടങ്ങളിലായാണ് ഫൈനൽ റൗണ്ട് മത്സരാർഥിളെ കണ്ടെത്തുക. ജൂനിയർ, സീനിയർ കാറ്റഗറിലായാണ് മത്സരം.
ദോഫാർ മേഖലയിലെ പ്രവാസികളുടെ ആലാപനത്തിലെ കഴിവ് തെളിയിക്കാനും പുതുമുഖങ്ങളെ കണ്ടെത്താനും ലക്ഷ്യമിട്ടാണ് ‘സിങ് ആൻഡ് വിൻ’ മത്സരം. പാട്ടുപാടുന്നതിനൊപ്പം വിജയികൾക്ക് സമ്മാനങ്ങൾ ലഭിക്കാനും കൂടാതെ എം.ജി. ശ്രീകുമാർ പങ്കെടുക്കുന്ന ഹാർമോണിയസ് കേരള വേദിയിൽ ആദരം നേടാനുള്ള അപൂർവ അവസരവും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

