പ്രേമഹരോഗികൾ അത്താഴം ഒഴിവാക്കരുത്
text_fieldsമസ്കത്ത്: അത്താഴം ഒഴിവാക്കി നോെമ്പടുക്കുന്നത് പ്രമേഹ രോഗികൾക്ക് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കും. പ്രവാസികളുടെ പൊതുവായുള്ള ഇൗ ശീലം പ്രമേഹരോഗികൾ ഒഴിവാക്കണമെന്ന് മബേല അൽ സലാമ പോളിക്ലിനിക്കിലെ ഇേൻറണിസ്റ്റും മെഡിക്കൽ ഡയറക്ടറുമായ ഡോ. റഷീദ് അലി പറഞ്ഞു. അത്താഴ സമയത്തിന് ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ മുമ്പ് എഴുന്നേൽക്കുകയും സുബ്ഹി ബാങ്കിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുകയുമാണ് ഉത്തമം.
ഡോക്ടറെ കണ്ടശേഷം കഴിക്കുന്ന ഗുളികയുടെ അളവ് പുനഃക്രമീകരിക്കണം.
സെൽഫ് ഗ്ലൂക്കോമീറ്ററുകൾ ഉപയോഗിച്ച് രക്തത്തിലെ ഗ്ലൂക്കോസിെൻറ അളവ് ശരിയായ അളവിലാണെന്ന് ഉറപ്പാക്കണം. ഗ്ലൂക്കോസിെൻറ അളവ് 70 മില്ലിഗ്രാമിനോ നാലു മില്ലീമോളിനോ താഴെയാണെങ്കിൽ ഹൈപ്പോഗ്ലൈസീമിയ എന്ന അവസ്ഥയിലേക്ക് പോകും. നെഞ്ചിടിപ്പും തലവേദനയുമാണ് പ്രാഥമിക ലക്ഷണം. വൈകാതെ അബോധാവസ്ഥയിലേക്ക് പോകാനും സാധ്യതയുണ്ട്. ഇൗ ലക്ഷണങ്ങൾ ഉണ്ടാകുന്നവർ ജ്യൂസോ കാരക്കയോ ഉടൻ കഴിച്ച് നോമ്പുമുറിക്കണം. ഉയർന്ന പ്രമേഹം ഉള്ളവരിലും ഹൃദയ, വൃക്കരോഗങ്ങൾ ഉള്ളവർക്കുമാണ് ഷുഗറിെൻറ അളവ് കുറയാൻ സാധ്യത. വേനലായതിനാൽ നോമ്പുതുറന്ന ശേഷം എല്ലാവരും ധാരാളം വെള്ളം കുടിക്കണം. ഇൗത്തപ്പഴവും ഫ്രഷ് ജ്യൂസും കഴിച്ച് വേണം നോമ്പുതുറക്കാൻ. ഫ്രൈ ചെയ്ത ഭക്ഷണം ഒഴിവാക്കണമെന്നും ഡോക്ടർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
